ന്യൂഡല്‍ഹി: പാചക വാതക വിതരണത്തിന്‍റെ കാര്യത്തിൽ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം. ഗാര്‍ഹിക ആവശ്യത്തിനുള്ള എൽപിജി ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും അനാവശ്യമായി പാനിക് ബുക്കിങ് നടത്തരുതെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. എൽപിജി ക്ഷാമം ഉണ്ടെന്ന നിലയിൽ തെറ്റായകാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയവും വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
വലിയ പ്രതിസന്ധി ഒഴിവാക്കാനാണ് ചെറിയ നിയന്ത്രണങ്ങള്‍ ബുക്കിങിൽ വരുത്തിയത്. ഗ്രാമീണ മേഖലയിൽ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 45 ദിവസമാക്കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. 50 ലക്ഷം സിലിണ്ടറുകൾ ദിവസേന വിതരണം ചെയ്യുന്നുണ്ട്. പരിഭ്രാന്തി പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം അഭ്യര്‍ത്ഥിച്ചു. നഗരപ്രദേശങ്ങളിൽ ഇപ്പോള്‍ 25 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബുക്കിംഗ് അനുവദിക്കുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷം മൂലം ഇറക്കുമതി തടസപ്പെട്ടതും വിതരണ ശൃംഖലയിലുണ്ടായ കുറവുമാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. പാചകവാതക ക്ഷാമം മുതലെടുത്ത് വ്യാവസായിക ആവശ്യത്തിനുള്ള സിലിണ്ടറുകൾ അമിതവിലയ്ക്ക് വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. പാചകവാതകത്തിന് നിയന്ത്രണമുണ്ടെങ്കിലും രാജ്യത്ത് പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിൽ തടസമില്ലെന്നും ആവശ്യമായ ശേഖരം ഉണ്ടെന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.
SUMMARY: Domestic LPG booking window extended to 45 days in rural areas
തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…
ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍…
ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…
ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…
കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…