Categories: NATIONALTOP NEWS

നീറ്റ് പരീക്ഷ റദ്ദാക്കരുത്, ലക്ഷകണക്കിന് വിദ്യാര്‍ഥികളെ ബാധിക്കും, കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷ റദ്ദാക്കരുതെന്നാവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പരീക്ഷ റദ്ദാക്കുന്നത് ലക്ഷകണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുമെന്നും വിഷയത്തില്‍ സിബിഐ അന്വേഷണം നടത്തുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

നീറ്റ് പരീക്ഷയില്‍ ക്രമക്കേട് ആരോപിച്ച് നിരവധി ഹരജികള്‍ സുപ്രീംകോടതിയില്‍ എത്തിയിരുന്നു. ഇതില്‍ മറുപടി പറയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി കേന്ദ്രത്തിനും എന്‍ടിഎയ്ക്കും നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിനാണ് കേന്ദ്രം ഇപ്പോള്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചത്. പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ നിലവിലെ കാര്യങ്ങൾ ബാധിച്ചിട്ടില്ല. വലിയ തോതിലുള്ള ക്രമക്കേടുകൾക്ക് തെളിവില്ല എന്നും കേന്ദ്രം അറിയിച്ചു.

തിങ്കളാഴ്ചയാണ് നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിംകോടതി പരിഗണിക്കുന്നത്. നിരവധി വിദ്യാർഥികളും സംഘടനകളുമാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. നീറ്റ് യു.ജി പരീക്ഷ റദ്ദാക്കണമെന്നും എൻ.ടി.എ പിരിച്ചുവിടണമെന്നുമാണ് ഹരജികളിലെ ആവശ്യം.

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധമാണ് നടന്നത്. അതേസമയം മാറ്റിവച്ച നീറ്റ്-പിജി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു ഓഗസ്‌റ്റ് 11ന് പരീക്ഷ നടത്തുമെന്ന് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് (എൻ‌.ബി‌.ഇ) അറിയിച്ചു. ജൂണ്‍ 23ന് നടത്തേണ്ടിയരുന്ന നീറ്റ് പിജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെയുള്ള ക്രമക്കേടുകളെ തുടര്‍ന്നാണ് മാറ്റിവെച്ചത്. മുന്‍കരുതല്‍ നടപടിയെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവച്ചതെന്നായിരുന്നു മന്ത്രാലയം വിശദീകരിച്ചത്.
<br>
TAGS : NTA-NEET2024 | SUPREME COURT
SUMMARY : Don’t cancel NEET exam, it will affect lakhs of students, central government in Supreme Court

 

Savre Digital

Recent Posts

കുന്നംകുളം കസ്റ്റഡി മര്‍ദ്ദന ഇര വി എസ് സുജിത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്‍റെ ഇര വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ സുജിത്ത്…

5 minutes ago

ശബരിമല സ്വര്‍‌ണക്കൊള്ള; പ്രതികളുടെ റിമാൻ‌ഡ് കാലാവധി ഈമാസം 27 വരെ നീട്ടി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതികളുടെ റിമാൻഡ് കാലാവധി ഈമാസം 27 വരെ നീട്ടി. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി…

29 minutes ago

സാങ്കേതിക തകരാര്‍; ചെറുവിമാനം അടിയന്തരമായി ദേശീയപാതയില്‍ ഇറക്കി

ചെന്നൈ: തമിഴ്നാട്ടില്‍ പുതുക്കോട്ടൈ ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി - പുതുക്കോട്ടൈ ദേശീയ പാതയില്‍ ചെറിയ സ്വകാര്യ പരിശീലന വിമാനം…

1 hour ago

അരൂര്‍ അപകടം: മരണപ്പെട്ട ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ആലപ്പുഴ: അരൂരില്‍ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് മരിച്ച പിക് അപ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന്…

2 hours ago

ഡൽഹി സ്ഫോടനം: ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു

ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്‍എൻജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…

3 hours ago

റെക്കോര്‍ഡ് കുതിപ്പ്: സ്വര്‍ണവില ഇന്ന് പവന് 1,680 രൂപ കൂടി

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…

5 hours ago