ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ)യുടെ നോട്ടീസ്. ഉത്തേജക പരിശോധന നടത്താനായി എത്തിയപ്പോള്‍ സ്ഥലത്ത് വിനേഷ് ഫൊഗട്ട് ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സെപ്റ്റംബര്‍ ഒമ്പതാം തീയതിയാണ് വിനേഷിന്റെ ഹരിയാനയിലെ ഖാര്‍ഖോഡയിലെ വീട്ടിലെത്തിയിരുന്നു. എന്നാല്‍, വിനേഷ് സ്ഥലത്തുണ്ടായിരുന്നില്ല.
വിനേഷ് സ്ഥലത്ത് ഉണ്ടാകുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നാഡ അധികൃതര്‍ വീട്ടിലെത്തിയത്. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസയച്ചത്. ഇതേ തുടർന്ന് 14 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ഉത്തേജക വിരുദ്ധ ഏജൻസി വിനേഷ് ഫോഗട്ടിന് നോട്ടീസ് അയക്കുകയായിരിക്കുന്നു. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു നോട്ടീസ് വിനേഷ് ഫോഗട്ടിന് ലഭിക്കുന്നത്.
അതേസമയം, വിനേഷ് ഫോഗട്ടിനെതിരെ നിലവില്‍ നടപടികളൊന്നും ഉണ്ടാവില്ലെന്നാണ് സൂചന. 12 മാസത്തിനിടെ മൂന്ന് തവണ ഉത്തേജക പരിശോധനക്ക് സാമ്പിളുകള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ മാത്രമാണ് നാഡ നടപടിയെടുക്കുക. നേരത്തെ പാരീസ് ഒളിമ്പിക്സിലെ മെഡല്‍ നഷ്ടത്തിന് പിന്നാലെ വിനേഷ് ഫോഗട്ട് ഗുസ്തിയില്‍ നിന്നും വിരമിച്ചിരുന്നു. 50 കിലോ ഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചിരുന്നത്. എന്നാല്‍, ഭാരം 100 ഗ്രാം കൂടിയതിനെ തുടർന്ന് അവരെ അയോഗ്യയാക്കുകയായിരുന്നു.
TAGS : VINESH PHOGAT | NOTICE
SUMMARY : Did not appear for the doping test; NADA notice to Vinesh Phogat
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…