LATEST NEWS

ബംഗാള്‍ നിയമസഭയില്‍ നാടകീയ സംഭവങ്ങള്‍; ബിജെപി-തൃണമൂല്‍ അംഗങ്ങള്‍ ഏറ്റുമുട്ടി

കോല്‍ക്കത്ത: ബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ വാക്‌പോരും കയ്യാങ്കളിയുമുണ്ടായി. കുടിയേറ്റക്കാര്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുളള പ്രമേയത്തെക്കുറിച്ച്‌ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ബഹളമുണ്ടായത്. സംഭവത്തിൽ ബിജെപി ചീഫ് വിപ്പ് ശങ്കര്‍ ഘോഷ്, എംഎല്‍എമാരായ അഗ്നിമിത്ര പോള്‍, അശോക് ദിന്‍ഡ, ബംകിന്‍ ഘോഷ്, മിഹിര്‍ ഗോസ്വാമി എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബിജെപി അംഗങ്ങള്‍ സഭയില്‍ മുദ്രാവാക്യം ഉയര്‍ത്തിയത്. തുടര്‍ന്നാണ് ബിജെപി ചീഫ് വിപ്പിനെ പുറത്താക്കിയത്. മമത ബാനര്‍ജി സംസാരിക്കുന്നതിനിടയില്‍ ബിജെപി അംഗങ്ങള്‍ ബഹളം വെച്ചതിനെതിരെയാണ് നടപടി. തൃണമൂല്‍ അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചീഫ് വിപ്പിന് പരുക്കേറ്റിരുന്നു.

തുടര്‍ന്ന് ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തി. ബിജെപി അഴിമതിക്കാരുടെ പാര്‍ട്ടിയാണെന്നും വോട്ടുകളളന്മാരുടെ സംഘമാണെന്നും മമതാ ബാനര്‍ജി പറഞ്ഞു. ബിജെപിക്കാര്‍ ബംഗാള്‍ വിരുദ്ധരാണെന്നും മമതാ ബാനര്‍ജി പറഞ്ഞു.

SUMMARY Dramatic incidents in Bengal Assembly; BJP-Trinamool members clash

NEWS BUREAU

Recent Posts

ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 12കാരൻ ബസ് കയറി മരിച്ചു

ആലപ്പുഴ: വാഹനാപകടത്തില്‍ 12 വയസുകാരന് ദാരുണാന്ത്യം. ആലപ്പുഴ തുറവൂരിലാണ് സംഭവം. വയലാർ കൊല്ലപ്പള്ളി പള്ളിപ്പാട്ട് നിഷാദിന്റെ മകൻ ശബരീശൻ അയ്യൻ…

54 minutes ago

കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂർ: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ തൃശൂര്‍ സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കെ…

2 hours ago

സ്വര്‍ണവില ഇന്നും ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 95,840 രൂപയും ഗ്രാമിന് 15 രൂപ കുറഞ്ഞ്…

3 hours ago

ലാൻഡിംഗിനിടെ ചരക്ക് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി കടലില്‍ വീണു; രണ്ടു മരണം

ഹോങ്കോങ്: ചരക്ക് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി കടലില്‍ വീണ് രണ്ട് പേര്‍ മരിച്ചു. ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രാദേശിക…

4 hours ago

രാഷ്‌ട്രപതിയുടെ കേരള സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ചുള്ള റിഹേഴ്സലിന്റെ ഭാഗമായി ഇന്ന് രാവിലെ 11 മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.…

5 hours ago

പേരാമ്പ്രയില്‍ ഷാഫി പറമ്പിൽ എം പിക്ക് മര്‍ദനമേറ്റ സംഭവം; രണ്ട് ഡിവൈഎസ്‍പിമാരെ സ്ഥലം മാറ്റി

കോഴിക്കോട്: പേരാമ്പ്രയില്‍ ഷാഫി പറമ്പിൽ എം പിക്ക് മർദനമേറ്റതില്‍ രണ്ട് ഡിവൈഎസ്‍പിമാരെ സ്ഥലംമാറ്റി. വടകര, പേരാമ്പ്ര ഡിവൈഎസ്പിമാരെയാണ് സ്ഥലം മാറ്റിയത്.…

5 hours ago