LATEST NEWS

കാറിനു തീപ്പിടിച്ച് ലോകായുക്ത പോലീസ് ഉദ്യോഗസ്ഥന്‍ വെന്തുമരിച്ചു

ബെംഗളൂരു: കാറിനു തീപ്പിടിച്ച് ലോകായുക്ത ഇൻസ്പെക്ടർ വെന്തുമരിച്ചു. ഹവേരി ലോകായുക്തയിലെ ഇൻസ്പെക്ടർ പഞ്ചാക്ഷരയ്യ ഹിരേമത്ത് (45) ആണ് മരിച്ചത്. ധാർവാഡ് അന്നിഗേരി താലൂക്കിലെ ഭദ്രാപൂരിനടുത്തുള്ള അരേര പാലത്തിന് സമീപത്ത് വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

ഒരു വിവാഹചടങ്ങില്‍ പങ്കെടുത്ത ശേഷം ഗദഗിലേക്ക് പോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ പാലത്തിന് സമീപമുള്ള ഒരു കുഴിയിലേക്ക് ഇടിച്ചുകയറുകയും ഇടിയുടെ ആഘാതത്തിൽ ഡീസൽ ടാങ്ക് തകർന്ന് കാറിന് തീപിടിക്കുകയുമായിരുന്നു. പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയെങ്കിലും കാര്‍ പൂര്‍ണമായും തീ വിഴുങ്ങിയതിനാൽ അദ്ദേഹത്തെ രക്ഷിക്കാനായില്ല. തുടർന്ന്, അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്.

ബെലഗാവി ബൈൽഹോംഗൽ മുറഗോഡ് സ്വദേശിയാണ് പഞ്ചാക്ഷരയ്യ ഹിരേമത്ത്. ഹവേരി ലോകായുക്തയിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നതിന് മുമ്പ് ഹുബ്ബള്ളിയിലും ഗദഗിലും ഹിരേമത്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
SUMMARY: Lokayukta police officer dies after car catches fire

NEWS DESK

Recent Posts

തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശിനി അല്‍മ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് വിഷ്ണുവിനെ പോലീസ്…

17 minutes ago

നിതിൻരാജിന്റെ മരണം; മുൻകൂര്‍ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയിലേക്ക്

കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒന്നാം…

39 minutes ago

ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു; ആറ് പേര്‍ക്ക് പരുക്ക്

ഡല്‍ഹി: ടേക്കോഫിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വിസ് വിമാനത്തിന്റെ എഞ്ചിനു തീ പിടിച്ചു. അപകടത്തില്‍ ആറ് പേർക്ക് പരുക്കു പറ്റി. സൂറിച്ചിലേക്ക്…

2 hours ago

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

കണ്ണൂർ: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ഒരുമരണം കൂടി. തളിപ്പറമ്പ് മുതുകുട നബീസ(65) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് നബീസയെ പാമ്പ് കടിച്ചത്.…

3 hours ago

ചാർമിനാർ എക്സ്പ്രസ്സിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയില്‍ ചാർമിനാർ എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. അലർ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച്‌ ട്രെയിനിന്റെ…

3 hours ago

വിരമിച്ചശേഷം ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച്‌ യാത്ര; ടോമിൻ ജെ തച്ചങ്കരിക്കെതിരെ കേസെടുക്കും

തിരുവനന്തപുരം: സർവീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വെച്ചു യാത്ര ചെയ്ത മുൻ ഡിജിപി ടോമിൻ ജെ…

4 hours ago