ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ. നേരത്തെയും ഇതേ ആവശ്യവുമായി യൂണിയൻ ഭാരവാഹികൾ സർക്കാരിനെ സമീപിച്ചെങ്കിലും കാര്യമായ നടപടി ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇതേ ആവശ്യം ഉന്നയിച്ച് യൂണിയൻ വീണ്ടും രംഗത്തെത്തിയത്.
സ്‌പെയർ പാർട്‌സ് വിലയും, ഇന്ധന നിരക്കും വർധിച്ചിട്ടുണ്ടെന്നും തങ്ങളുടെ ഉപജീവന മാർഗം നിലനിർത്താൻ നിരക്ക് വർധിപ്പിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. കിലോമീറ്ററിന് 15 രൂപയിൽ നിന്ന് 20 രൂപയായി ഉയർത്തണമെന്ന് ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ അംഗങ്ങൾ ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഢിയോട് ആവശ്യപ്പെട്ടു. രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ഓട്ടോ നിരക്ക് വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ നേതാവ് മഞ്ജുനാഥ് പറഞ്ഞു.
റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി ചെയർമാൻ, ഇൻചാർജ്, ഡെപ്യൂട്ടി കമ്മീഷണർ എന്നിവർ അഭ്യർത്ഥന അവലോകനം ചെയ്യും, ഗതാഗത വകുപ്പ്, തൂക്കം-അളവ് വകുപ്പ്, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക്) എന്നിവർക്ക് ഇത് സംബന്ധിച്ച് കത്ത് നൽകിയതായി യൂണിയൻ നേതാവ് മഞ്ജുനാഥ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ഗതാഗത മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
TAGS: BENGALURU | PRICE HIKE
SUMMARY: Auto drivers’ unions seek Rs 15-20 hike in fare per km in city
വയനാട്: ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന് ഒരാണ്ട്. മരിച്ചുപോയ വിദ്യാര്‍ഥികളോടുള്ള ആദരസൂചകമായും കൂട്ടായ ദുഃഖം പ്രകടിപ്പിക്കുന്നതിന്റെയും ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒരു…
ബെംഗളൂരു: നഗരത്തിലെ കൊടിഗേഹള്ളിയിൽ തെരുവ്നായ് ആക്രമണത്തിൽ വയോധികൻ മരിച്ചു. സീതപ്പയെ (68) ആണ് തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.…
തിരുവനന്തപുരം: ഷാർജയില്‍ ആത്മഹത്യ ചെയ്ത അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പുലർച്ചെ 4. 30 ഓടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്.…
തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍…
ബെംഗളൂരു: ബെമ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ക്രോസ് വിൻഡ്സ് ബാഡ്മിന്റൺ കോർട്ട് രാംപുരയിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ബിജു, സജേഷ്,…
മംഗളൂരു: ധർമസ്ഥലയില്‍ പത്തുവർഷം മുമ്പ് സ്‌ത്രീകളുടെ മൃതദേഹം കുഴിച്ചിട്ടതായി സാക്ഷി നടത്തിയ വെളിപ്പെടുത്തലില്‍ അനേഷണ സംഘത്തിന്റെ പരിശോധന തുടങ്ങി. സാക്ഷി…