ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി. ബെംഗളൂരുവിൽ നിന്ന് ചെന്നൈ, കേരളം എന്നിവിടങ്ങളിലേക്ക് പുറപ്പെടുന്ന വിമാനങ്ങളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് ഇ-മെയിൽ സന്ദേശം ലഭിക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പേര് പരാമർശിച്ചായിരുന്നു വിമാനത്താവളത്തിലേക്ക് ഇ-മെയിൽ സന്ദേശം ലഭിച്ചത്. ഉടൻ അധികൃതർ പോലീസിൽ വിവരം അറിയിച്ചു.
പോലീസും ബോംബ് സ്‌ക്വാഡ് ഉൾപ്പെടെയുള്ള ടീമും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്ന് പിന്നീട് പോലീസ് സ്ഥിരീകരിച്ചു. mahanteshs6699@proton.me എന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് സന്ദേശം അയച്ചത്. മുമ്പ് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് ഒരു കത്ത് അയച്ചിരുന്നുവെന്നും, ഇതിന് മറുപടി ലഭിച്ചില്ലെങ്കിൽ വിമാനങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടാകുമെന്നുമായിരുന്നു സന്ദേശത്തിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ എയർപോർട്ട് പോലീസ് കേസെടുത്തു.
TAGS: DRONE ATTACK | BENGALURU AIRPORT
SUMMARY: KIA registers FIR after hoax drone attack threat on flights
കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍…
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കെ.എസ് ശബരിനാഥൻ. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള…