LATEST NEWS

ദസറ ആനകള്‍ കാട്ടിലെ ക്യാമ്പുകളിലേക്ക് മടങ്ങി

ബെംഗളൂരു: മൈസൂരു ജംബു സവാരിയില്‍ പങ്കെടുത്ത ആനകള്‍ കാട്ടിലെ വിവിധ ക്യാമ്പുകളിലേക്ക് മടങ്ങി. ദസറയ്ക്ക് ശേഷംഒരു ദിവസം കൊട്ടാരവളപ്പിലെ ക്യാമ്പില്‍ വിശ്രമിച്ച് ശനിയാഴ്ചയാണ് അവരവരുടെ വന ക്യാമ്പുകളിലേക്ക് പുറപ്പെട്ടത്.

ധനഞ്ജയ, ഗോപി, ഏകലവ്യ, സുഗ്രീവ, ശ്രീകാന്ത, ഹേമാവതി, ഭീമ, മഹേന്ദ്ര, കാഞ്ചന, പ്രശാന്ത, ശ്രീകണ്ഠ, കാവേരി, ലക്ഷ്മി എന്നിവരാണ് ജംബുസവാരിയില്‍ പങ്കെടുത്ത മറ്റ് ആനകള്‍. അഞ്ച് കിലോമീറ്ററായിരുന്നു ഘോഷയാത്ര. ഈ വര്‍ഷം ഘോഷയാത്രയില്‍ കൂടുതല്‍ ആനകള്‍ പങ്കാളികളായി. ഗജവീരനായ അഭിമന്യുവായിരുന്നു ജംബു സവാരിയില്‍ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹവുമായുള്ള സ്വര്‍ണ സിംഹാസനം വഹിച്ചത്.

കഴിഞ്ഞ വര്‍ഷം ഘോഷയാത്രയില്‍ 11 ആനകള്‍ മാത്രമേ പങ്കെടുത്തുള്ളു. ഘോഷയാത്രയിലുടനീളം ആനകള്‍ ശാന്തതയും സംയമനവും പാലിച്ചു. പോലീസും ജില്ലാ ഭരണകൂടവും ഘോഷയാത്രയ്ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തിരുന്നു. ജനക്കൂട്ടത്തെ നന്നായി നിയന്ത്രിച്ചു. അഭിമന്യുവിന്റെ അടുത്തേക്ക് ആളുകള്‍ ഫോട്ടോ എടുക്കാനെത്തുന്നത് പോലീസ് ഇടപെട്ട് ഒഴിവാക്കിയിരുന്നു.
SUMMARY: Dussehra elephants return to camps in the forest

WEB DESK

Recent Posts

കാട്ടുപോത്തിന്റെ ആക്രമണം; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ചിക്കമഗളൂരു കലാസയിലെ മരസാനിഗെയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ഹൊരനാട് സ്വദേശി ചേതനാണ് (30) മരിച്ചത്. കലസയിലെ…

11 minutes ago

വിഷു വർണങ്ങൾ ഇന്ന്

ബെംഗളൂരു: നായർ സേവാ സംഘ് കർണാടക ആർടി നഗർ കരയോഗം സംഘടിപ്പിക്കുന്ന വിഷു വർണങ്ങൾ വസന്തനഗർ അംബേദ്കർ ഭവനിൽ ഇന്നു…

23 minutes ago

‘പാപ്പ ബുക്ക’; പ്രദർശനം ഇന്ന്

ബെംഗളൂരു: അന്തർദേശീയ ശ്രദ്ധ നേടിയ 'പാപ്പാ ബുക്ക'യുടെ ബെംഗളൂരുവിലെ പ്രദർശനം ഇന്ന് വൈകീട്ട് നാലുമണിക്ക് വസന്തനഗർ പാലസ്‌ റോഡ് മാണിക്യവേലു…

33 minutes ago

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവിൽ ശനിയാഴ്ച ഉണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നഗരത്തിന്റെ തെക്കൻ മേഖലയിലുള്ള ഹോളോസിവ്‌സ്‌കി ജില്ലയിലാണ് സംഭവം.…

1 hour ago

കൊടുംചൂടിന് ശമനമുണ്ടായേക്കും: കേരളത്തില്‍ വേനൽമഴ ഏപ്രിൽ അവസാനത്തോടെ എത്തും

തിരുവനന്തപുരം: കേരളത്തിലെ ചുട്ടുപൊള്ളുന്ന ചൂടിന് ശമനം നൽകാൻ വേനൽമഴ എത്തുന്നു. ഏപ്രിൽ 22 മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ…

1 hour ago

ചെന്നൈ സൂപ്പർ കിങ്സിനെ 10 റൺസിന് പരാജയപ്പെടുത്തി സൺറൈസേഴ്സ്

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനു മൂന്നാം വിജയം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ 10 റൺസ് വിജയമാണ് ഹൈദരാബാദ്…

1 hour ago