കാഠ്മണ്ഡു: മധ്യ നേപ്പാളിലെ ഗന്ധകി പ്രവിശ്യയില്‍ ഭൂചലനം. ഞായറാഴ്ച രാവിലെയാണ് ഭൂചലനം ഉണ്ടായത്. അതേസമയം പ്രദേശത്ത് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മനാങ് ജില്ലയിലെ തോച്ചെയിൽ രേഖപ്പെടുത്തിയതായി സീസ്മോളജി വകുപ്പ് അറിയിച്ചു. അയൽ ജില്ലകളായ കാസ്കി, ലാംജംഗ്, മുസ്താങ് ജില്ലകളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
ഏറ്റവും സജീവമായ ടെക്റ്റോണിക് മേഖലകളിൽ ഒന്നിലാണ് നേപ്പാൾ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ നവംബർ 30 ന്, 4.2 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായി. കൂടാതെ നവംബർ 6 ന്, 3.6 തീവ്രതയുള്ള മറ്റൊരു നേരിയ ഭൂകമ്പവും നേപ്പാളില്‍ അനുഭവപ്പെട്ടു,
SUMMARY: Mild earthquake hits Nepal. 4.1 magnitude recorded














