Categories: TOP NEWSWORLD

അർജന്റീനയിൽ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി: സുനാമി മുന്നറിയിപ്പ്

ബ്യൂണസ് ഐറിസ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ചിലിയുടെയും അര്‍ജന്റീനയുടെയും തെക്കന്‍ തീരങ്ങളിലാണ് വെള്ളിയാഴ്ച ഭൂചലനമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ(യുഎസ്ജിഎസ്) അറിയിച്ചു.

പ്രാദേശിക സമയം ഉച്ചയ്ക്ക് 1 ഓടെയാണ് ഭൂകമ്പം ഉണ്ടായത്. തുടർന്നുള്ള 15 മിനിറ്റിൽ അതേ പ്രദേശത്ത് 5.4, 5.7, 5.6 തീവ്രത രേഖപ്പെടുത്തിയ മൂന്ന് തുടർചലനങ്ങൾ കൂടി ഉണ്ടായതായും സമുദ്രത്തിനടിയിലാണ് സുനാമിയുടെ പ്രഭവകേന്ദ്രമെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു

സുനാമി മുന്നറിയിപ്പിനെത്തുടർന്ന് ചിലിയുടെ തെക്കൻ തീരപ്രദേശമായ മഗല്ലൻ കടലിടുക്കിലെ മുഴുവൻ തീരപ്രദേശങ്ങളിലെ ആളുകളോടും ഒഴിഞ്ഞുപോകാൻ അധികൃതർ മുന്നറിയിപ്പ് നൽകി.
<BR>
TAGS : EARTHQUAKE | ARGENTINA
SUMMARY : Earthquake in Argentina; 7.4 magnitude recorded: Tsunami warning

 

Savre Digital

Recent Posts

ഉദ്ഘാടനം ചെയ്തിട്ട് മാസങ്ങള്‍ മാത്രം; ചൈനയില്‍ കൂറ്റൻ പാലം തകര്‍ന്നു വീണു

ബീജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയില്‍ അടുത്തിടെ തുറന്ന ഹോങ്കി പാലം തകർന്നു വീണു. പാലത്തിന്റെ വലിയൊരു ഭാഗം താഴെയുള്ള…

33 minutes ago

ഡൽഹി സ്ഫോടനം: കാര്‍ ഡീലര്‍ അറസ്റ്റില്‍

ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാർ പുല്‍വാമ സ്വദേശിക്ക് വിറ്റ ഡീലർ അറസ്റ്റില്‍. കാർ ഡീലർ സോനുവാണ്…

1 hour ago

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,505 രൂപയാണ് ഇന്നത്തെ വില. പവന് 240 രൂപ…

3 hours ago

നടൻ ഗോവിന്ദ വീട്ടിൽ കുഴഞ്ഞുവീണു, അബോധാവസ്ഥയിൽ ചികിത്സയിൽ

മുംബൈ: ബോളിവുഡ് താരം ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…

4 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; എ പത്മകുമാറിന് വീണ്ടും നോട്ടീസ്

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും നോട്ടീസയച്ച്‌ പ്രത്യേക അന്വേഷണ സംഘം.…

4 hours ago

മൂലമറ്റം വൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി

ഇ​ടു​ക്കി: അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി മൂ​ല​മ​റ്റം ജ​ല​വൈ​ദ്യു​ത നി​ല​യം താ​ത്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്ത​നം നി​ർ​ത്തി. ഒ​രു മാ​സ​ത്തേ​ക്കാ​ണ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്ന​ത്. ഇ​ന്ന്…

4 hours ago