ടോക്കിയോ: ജപ്പാന് ദ്വീപുകളില്‍ സുനാമിയുണ്ടായതായി റിപ്പോര്‍ട്ട്. ഇന്ന് (സെപ്റ്റംബര്‍ 24) രാവിലെയാണ് ദ്വീപുകളില്‍ ചെറു സുനാമി ആഞ്ഞടിച്ചത്. ഇസു ദ്വീപില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ചെറു സുനാമിത്തിരകള്‍ രൂപപ്പെട്ടതെന്നാണ് വിവരം. ജനവാസം കുറഞ്ഞ ദ്വീപ് മേഖലയിലാണ് സുനാമിത്തിരകളുണ്ടായത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഇസുവിലെ ഹാചിജോയില്‍ ഭൂചലനത്തിന് 40 മിനിറ്റിന് ശേഷം ശക്തികുറഞ്ഞ സുനാമിത്തിരകള്‍ അടിച്ചതായി ജാപ്പനീസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒരു മീറ്റര്‍ ഉയരത്തില്‍ വരെയുള്ള സുനാമിത്തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ ദ്വീപ് നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസു ദ്വീപ് മേഖലയില്‍ വിവിധ ദ്വീപുകളിലായി 24,000ത്തോളം മാത്രമാണ് ജനസംഖ്യ.
<BR>
TAGS : EARTHQUAKE | JAPAN
SUMMARY : Earthquake on Japanese Island; Tsunami followed
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി വർഷംതോറും നടത്തി വരാറുള്ള ക്വിസ് മത്സരം അബ്ബിഗെരെ മേദരഹള്ളിയിലുള്ള ശ്രീ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. ചെങ്കോട്ട മെട്രോസ്റ്റേഷന് സമീപത്ത് നാലാം നമ്പർ ഗേറ്റിനടുത്ത് വച്ച് കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.…
ബെംഗളൂരു: കണ്ണൂർ ഇരിക്കൂർ നിലാമുറ്റം ആയിശ മൻസിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ അഷ്റഫ് (48) ബെംഗളൂരു)വില്‍ അന്തരിച്ചു. ശിവാജിനഗർ ഭാരതിനഗറിൽ…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യവേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുടെ സഹകരണത്തോടെ ഗാന സായാഹ്നം സംഘടിപ്പിച്ചു. ജിങ്കെതിമ്മനഹള്ളി, വാരണാസി റോഡിലെ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ട മെട്രോ ഗേറ്റ് നമ്പർ ഒന്നിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ ഒമ്പതുപേർ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്.…
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് സ്ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങൾക്ക്…