തെലങ്കാന: തെലങ്കാനയിൽ വീണ്ടും ഭൂചലനം. തെലങ്കാനയിലെ മഹ്ബൂബ് നഗറിലാണ് ഇന്ന് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഭൂചലനത്തെ തുടർന്ന് പ്രദേശവാസികൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി.
20 വർഷത്തിനിടെ ആദ്യമായാണ് തെലങ്കാനയിൽ അടുപ്പിച്ച് ഭൂചലനം ഉണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഗോദാവരി തടത്തിൽ ഭൂമിയുടെ പാളികളിൽ നിരവധി വ്യത്യാസങ്ങളുണ്ട്. ഇക്കാരണത്താലാണ് ഗോദാവരി തടത്തിൽ പലതവണ ഭൂചലനം ഉണ്ടാകുന്നതെന്നും ശാസ്ത്രജ്ഞൻ ശ്രീനാഗേഷ് പറഞ്ഞു.
ഡിസംബർ നാലിന് മുലുഗു, ഹൈദരാബാദ് തുടങ്ങി തെലങ്കാനയിലെ മറ്റിടങ്ങളിലും ഭൂചലനം ഉണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു റിപ്പോർട്ട് ചെയ്തത്. മുലുഗു ജില്ലയിലെ മേദരയുടെ വടക്കൻ പ്രദേശമായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായം റിപ്പോർട്ട് ചെയ്തിരുന്നില്ല.
TAGS: NATIONAL | EARTHQUAKE
SUMMARY: Another earthquake hits Telangana, 2nd in less than a week
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഒരു പവന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ…
ബെംഗളൂരു: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ബെംഗളൂരു സ്‌റ്റോറി ടെല്ലിങ് സൊസൈറ്റി സംഘടിപ്പിക്കുന്ന സ്വാതന്ത്യസമര യോദ്ധാക്കളെക്കുറിച്ചുള്ള കഥപറച്ചിൽ പരിപാടി നാളെ വൈകിട്ട് 5…
കോട്ടയം: ഗൃഹനാഥൻ ശരീരത്തില്‍ തോട്ടകെട്ടിവെച്ച് പൊട്ടിച്ച് ജീവനൊടുക്കി. മണർകാട് സ്വദേശി റജിമോൻ (60) ആണ് മരിച്ചത്. സ്ഫോടക വസ്തു വയറ്റില്‍…
കോട്ടയം: വൈക്കത്തിനടുത്ത് ചെമ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം. വൈക്കം ടിവി പുരം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് കത്തിയത്. കാറില്‍ നിന്നും…
തൃശൂർ: വ്യാജ വോട്ടർ പട്ടിക വിവാദത്തിലെ പ്രതിഷേധത്തിനിടെ കേന്ദ്രമ ന്തി സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡി ൽ കരി ഓയിൽ…
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടാകാം…