ബെംഗളൂരു: ദുഃഖ വെള്ളി, ഈസ്റ്റർ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്നും കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ എക്സ്പ്രസ് ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഇരുവശങ്ങളിലേക്കും ഓരോ സർവീസ് വീതമാണ് നടത്തുക.
ട്രെയിൻ 06551 – യശ്വന്തപുര- കണ്ണൂർ: യശ്വന്തപുരയിൽ നിന്നും ഏപ്രിൽ 2 ന് വ്യാഴാഴ്ച രാവിലെ 11.50 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം പുലർച്ചെ 3 മണിക്ക് കണ്ണൂരിലെത്തും.
ട്രെയിൻ 06552 – കണ്ണൂർ-യശ്വന്തപുര: ഏപ്രിൽ 3 ന് വെള്ളിയാഴ്ച്ച രാവിലെ 8.45 ന് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ രാത്രി 9.30 ന് യശ്വന്തപുരയിൽ എത്തിച്ചേരും.
കുനിഗൽ, ചന്നരായപ്പട്ടണ, ഹാസൻ, സക്ലേഷ്പുര, സുബ്രഹ്മണ്യ റോഡ്, കബക പുത്തൂർ, ബണ്ട്വാള, മംഗളൂരു ജംഗ്ഷൻ, കാസറഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. റിസര്‍വേഷന്‍ ഉടന്‍ ആരംഭിക്കും.
SUMMARY: Easter holidays; Special train from Yesvantapura to Kannur via Mangaluru
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന്…
അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്സ്പ്രസ്…
ബെംഗളൂരു: ശക്തമായ മഴയെ തുടർന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു ഏഴ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…
ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ് ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ട്ഗോഡ്…
ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…