KARNATAKA

കോൺഗ്രസ് എംഎൽഎയുടെ 1.32 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

ബെംഗളൂരു: കോലാർ-ചിക്കബള്ളാപുര ജില്ലാ സഹകരണ പാൽ ഉൽപ്പാദക യൂണിയന്‍ റിക്രൂട്ട്മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് മാലൂർ കോൺഗ്രസ് എംഎൽഎ കെ.വൈ. നഞ്ചേഗൗഡയുടെ 1.32 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി കണ്ടുകെട്ടി. യൂണിയൻ ചെയർമാനായിരിക്കെ പണം വാങ്ങി സ്വന്തക്കാർക്കു ജോലി നൽകിയ എന്ന കേസിലാണ് നടപടി. നഞ്ചേഗൗഡ, മാനേജിംഗ് ഡയറക്ടർ കെ.എൻ. ഗോപാലമൂർത്തിയുമായും മറ്റ് ഡയറക്ടർമാരുമായും ചേർന്ന് യോഗ്യത കുറഞ്ഞ സ്ഥാനാർത്ഥികൾക്ക് അനുകൂലമായി ഒ.എം.ആർ. ഷീറ്റുകളിലും ഇന്റർവ്യൂ സ്കോറുകളിലും കൃത്രിമം നടത്തിയെന്നാണ് ആരോപണം

സർക്കാർ ഭൂമി ചട്ടവിരുദ്ധമായി അനു വദിച്ചതിൽ 150 കോടി രൂപയുടെ ക്രമക്കേട് ആരോപണവും നഞ്ചേഗൗഡ നേരിടുന്നുണ്ട്. 2023-ൽ മലൂർ താലൂക്ക് ലാൻഡ് ഗ്രാന്റ് കമ്മിറ്റി ചെയർമാനായിരിക്കെ 80 ഏക്കർ സർക്കാർ ഭൂമി അനർഹർക്ക് നൽകിയെന്ന ഈ ആരോപണത്തിൽ കർണാടക ഹൈക്കോടതി അന്വേഷണത്തിന് അനുമതി നൽകിയിരുന്നു.
SUMMARY: ED seizes assets worth Rs 1.32 crore of Congress MLA

NEWS DESK

Recent Posts

സാങ്കേതിക തകരാര്‍ പരിഹരിച്ചു; കേരളം വിടാനൊരുങ്ങി ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് – 35 22 ന് മടങ്ങും. സാങ്കേതിക തകരാർ…

40 minutes ago

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും വർധനവ്. ഒരു പവന് ഇന്ന് 72,880 രൂപയായി. ഇന്നലെ 72,840 രൂപയായിരുന്നു ഒരു പവന്റെ…

1 hour ago

പ്രശസ്ത തമിഴ് സംവിധായകൻ വേലു പ്രഭാകരൻ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകന്‍ വേലു പ്രഭാകരന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ…

1 hour ago

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും

കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ…

2 hours ago

കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം

ബെംഗളൂരു: ധർമ്മസ്ഥല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സൗത്തട്ക ക്ഷേത്രത്തിനടുത്തുള്ള ഗുണ്ടിയിൽ കാട്ടാന ആക്രമണത്തിൽ 60 കാരന്‍ കൊല്ലപ്പെട്ടു. മുരട്ടമേൽ സ്വദേശി…

2 hours ago

ടിവികെ കൊടിയിലെ ‘കോപ്പിയടി’; വിജയ്ക്ക് നോട്ടിസ് അയച്ച്‌ മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കൊടിയില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളുടെ ശ്രേണി…

2 hours ago