കൊച്ചി: എടയാർ വ്യവസായ മേഖലയില്‍ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപമുണ്ടായ തീപിടിത്തത്തില്‍ സി.ജി ലൂബ്രിക്കന്റ്‌സ് അടച്ചുപൂട്ടാൻ നിർദേശം. സുരക്ഷാവീഴ്‌ച കണ്ടെത്തിയതിനെത്തുടർന്ന് ഫാക്‌ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പാണ് നിർദേശം നല്‍കിയത്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുംവരെ കമ്പനി തുറക്കരുതെന്നാണ് നിർദേശം.
ഡിസംബറില്‍ നടത്തേണ്ട കോയില്‍ ടെസ്റ്റിംഗ് കമ്പനി നടത്തിയിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഓയില്‍ കമ്പനിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തേക്കുറിച്ചുള്ള പ്രാഥമികാന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായെന്നും കൂടുതല്‍ അന്വേഷണത്തിന് പോലീസിന് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും അവർ അറിയിച്ചു.
SUMMARY: Edayar fire; CG Lubricants ordered to close
അഹമ്മദാബാദ്: ഗുജറാത്ത് നഗരസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും ആധിപത്യം ഉറപ്പിച്ച് ഭാരതീയ ജനതാ പാർട്ടി. സംസ്ഥാനത്തെ 15 മുൻസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി…
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാരിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം. ഏപ്രിൽ 29-ന്…
അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. മെയ് ഒന്നുമുതൽ…
ഡൽഹി: രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിംഗ്, ഡെലിവറി രീതികൾ, വിലനിർണ്ണയം…
ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്ത(34)യെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. …
കൽപറ്റ: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ…