Friday, October 10, 2025
27.7 C
Bengaluru

കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ മൂന്ന് ബിരുദ കോഴ്‌സുകള്‍

കാസറഗോഡ്: കേരള കേന്ദ്ര സർവകലാശാലയിൽ ഈ അധ്യയനവർഷം മുതൽ മൂന്ന് പുതിയ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നു. സ്കൂൾ ഓഫ് ബയോളജിക്കൽ സയൻസസിന് കീഴിൽ ബിഎസ്‌സി(ഓണേഴ്സ്‌) ബയോളജി, കൊമേഴ്സ് ആൻഡ് ഇന്റർനാഷണൽ ബിസിനസ് വകുപ്പിന് കീഴിൽ ബികോം (ഓണേഴ്‌സ്), ഫിനാൻഷ്യൽ അനലിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് വകുപ്പിന് കീഴിൽ ബിസിഎ (ഓണേഴ്സ്) എന്നിങ്ങനെ ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരമുള്ള നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളാണ് തുടങ്ങുന്നത്..

മൾട്ടിപ്പിൾ എൻട്രി, മൾട്ടിപ്പിൾ എക്സിറ്റ് രീതിയിലാണ് കോഴ്‌സ് നടപ്പാക്കുക. ഒന്നാംവർഷം സർട്ടിഫിക്കറ്റും രണ്ടാംവർഷം ഡിപ്ലോമയും മൂന്നാംവർഷം ബിരുദവും നേടാൻ സാധിക്കും. മൂന്നുവർഷ ബിരുദത്തിനുശേഷം രണ്ടുവർഷം ബിരുദാനന്തര ബിരുദം ചെയ്യാം. നാലുവർഷം പഠിക്കുകയാണെങ്കിൽ ഡിഗ്രി ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം ലഭിക്കുക. ഇവർക്ക് ഒരുവർഷത്തെ ബിരുദാനന്തര ബിരുദം പഠിച്ചാൽ മതി. ബിരുദാനന്തരബിരുദമില്ലാതെ നേരിട്ട് ഗവേഷണത്തിന് പ്രവേശനം നേടാം. തിരുവനന്തപുരം കാപ്പിറ്റൽ സെന്ററിൽ ബിഎ ഇന്റർനാഷണൽ റിലേഷൻസ് എന്ന നാലുവർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമും സർവകലാശാല നടത്തുന്നുണ്ട്.

വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യുജി പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ദേശീയ തലത്തില്‍ നടത്തിയ പൊതു പ്രവേശന പരീക്ഷ അടിസ്ഥാനമാക്കിയാണ് കേരള കേന്ദ്ര സര്‍വകലാശാലയിലും പ്രവേശനം. പങ്കെടുത്തവര്‍ സര്‍വകലാശാലയുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്യണം.
SUMMARY: Three new undergraduate courses at the Central University of Kerala

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ മനംനൊന്ത് യുവതി രണ്ട് കുട്ടികളെ കൊലപ്പെടുത്തി ജീവനൊടുക്കി

ബെംഗളൂരു: ബാഗലഗുണ്ടെ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഭുവനേശ്വരി നഗറില്‍ ഭര്‍ത്താവിന്റെ രണ്ടാം...

ശബരിമലയിലെ സ്വര്‍ണത്തില്‍ തിരിമറി നടന്നുവെന്ന് വ്യക്തം, കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ തിരിമറി നടന്നുവെന്ന് ഹൈക്കോടതി. ശബരിമലയില്‍ തിരിമറി നടന്നുവെന്നത്...

സ്വര്‍ണവിലയിൽ വൻഇടിവ്; പവന് 1360 രൂപ കുറഞ്ഞു,

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 1,360 രൂപ...

ഹൃദയാഘാതം; പ്രശസ്ത നടനും പ്രഫഷണല്‍ ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമന്‍ അന്തരിച്ചു

അമൃത്സര്‍: പ്രശസ്ത നടനും പ്രഫഷണല്‍ ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമന്‍(41)...

ഹുൻസൂര്‍ ബസപകടം: മരിച്ചവരുടെ എണ്ണം നാലായി, അപകടത്തിൽപെട്ടത് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ് 

ബെംഗളൂരു: മൈസൂരു -വീരാജ്പേട്ട പാതയിലെ ഹുന്‍സൂരിന് സമീപം വനപാതയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ...

Topics

വിദേശത്തുനിന്ന് ലഹരി കടത്ത്: രണ്ട് മലയാളികൾ അറസ്റ്റില്‍ 

ബെംഗളൂരു: വിദേശത്തുനിന്ന് പാഴ്‌സൽ വഴി ലഹരിമരുന്ന് എത്തിച്ച  സംഭവത്തിൽ മലയാളികളായ രണ്ടുപേർ...

വിന്റർ ഷെഡ്യൂൾ; കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ്

ബെംഗളൂരു: കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. വിന്റർ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഹംസഫർ എക്‌സ്പ്രസ് 11 ന് വഴി തിരിച്ചുവിടും

ബെംഗളുരു: ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയ്ക്കു പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 11...

ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷം; വീഡിയോ വൈറല്‍

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സോഷ്യല്‍...

ടിജെഎസ് ജോര്‍ജിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ അ​ന്ത​രി​ച്ച മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ  ടിജെഎസ് ജോര്‍ജിന് വിടനല്‍കി സംസ്ഥാനം....

ബെംഗളൂരുവില്‍ 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ കൂടി

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തില്‍ 2 ഡബിൾ ഡെക്കർ...

യാത്രക്കാരന്‍ മെട്രോ പാളത്തിലേക്ക് ചാടി; ജീവനക്കാർ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ പാളത്തിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാദപ്രഭു കെംപെഗൗഡ...

Related News

Popular Categories

You cannot copy content of this page