മലപ്പുറം: നിലമ്പൂർ വാണിയമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മറുകരയിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. ചാലിയാറിലെ കനത്ത കുത്തൊഴുക്കാണ് ദൗത്യം ദുഷ്കരമാക്കുന്നത്. മൃതദേഹം മറുകരയിൽ എത്തിക്കാനുള്ള ശ്രമത്തിനിടെ ഫയർ ഫോഴ്സിന്റെ ഡിങ്കിബോട്ട് ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ടു. പുഴയിലേക്ക് തെറിച്ചുവീണ 2 അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തി.
വാണിയമ്പുഴ ഊരിലെ ആദിവാസി വിഭാഗക്കാരനായ വില്ലി(55) ബുധനാഴ്ചയാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂൺ ശേഖരിക്കാൻ കാട്ടിൽ പോയ വില്ലിയെ ആന അക്രമിക്കുകയായിരുന്നു. വീടിനു 200 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് വനപാലകരും ആദിവാസികളും ചേർന്ന് മൃതദേഹം വാണിയമ്പുഴ സ്റ്റേഷനിൽ എത്തിച്ചെങ്കിലും ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ ആശുപത്രിയിലെത്തിക്കാൻ തടസ്സം നേരിട്ടു. ഇതോടെ അഗ്നിരക്ഷാസേന എത്തി. മൃതദേഹം മറുകരയെത്തിക്കാനുള്ള ശ്രമത്തിനിടെ ഇവരുടെ ബോട്ട് കുത്തൊഴുക്കിൽ പെടുകയായിരുന്നു. നിലവിൽ ഒഴുക്ക് കുറഞ്ഞ ഭാഗത്തിലൂടെ മൃതദേഹം മറുകരയിൽ എത്തിക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.
SUMMARY: efforts to bring elephant attack victim Villys body across chaliyar.
ഭുവനേശ്വർ: ഒഡീഷയിൽ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. കൊല്ലപ്പെട്ടവരില്‍ സിപിഐ മാവോയിസ്റ്റ്‌കേന്ദ്ര കമ്മിറ്റി അംഗം ഗണേഷ് ഉയികെയും…
കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച് കാൽനടയാത്രികനെ ഇടിച്ച് പരുക്കേൽപ്പിച്ച സംഭവത്തില്‍ സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. സംഭവത്തില്‍…
കൽപ്പറ്റ: വയനാട് വണ്ടിക്കടവിൽ വയോധികനെ കൊലപ്പെടുത്തിയ നരഭോജി കടുവ വനംവകുപ്പിന്‍റെ കൂട്ടിലായി. ദേവർഗദ്ദ ചെത്തിമറ്റം ഉന്നതിയിലെ കാട്ടുനായ്‌ക്ക ഉന്നതിയിലെ കൂമനെ…
തൃശ്ശൂർ: ചൊവ്വൂരിൽ അച്ഛനോടൊപ്പം സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന ആറുവയസ്സുകാരൻ കാറിടിച്ച് മരിച്ചു. പെരുവനം സംസ്കൃത സ്കൂളിന് സമീപം താമസിക്കുന്ന ചക്കാലക്കൽ അരുൺ…
ബെംഗളൂരു: ബംഗ്ലദേശ് സ്വദേശിയായ യുവാവിന് വ്യാജ ഇന്ത്യൻ പാസ്പോർട്ട് നേടാൻ സഹായിച്ച പോലീസ് കോൺസ്റ്റബിൾ അറസ്റ്റിലായി. ദക്ഷിണ കന്നഡ ജില്ലയിലെ…
ബെംഗളൂരു: മൈസൂരു കൊട്ടാരത്തിന് സമീപം ബലൂൺ വിൽപ്പനക്കാരൻ ഉപയോഗിച്ചിരുന്ന ഹൈഡ്രജൻ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. 42 കാരനായ…