ബെംഗളൂരു: ചെറിയ പെരുന്നാള്‍ പ്രമാണിച്ചുള്ള തിരക്ക് പരിഗണിച്ച് ഗതാഗതം സുഗമമാക്കാനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും ട്രാഫിക് പോലീസ് നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഏര്പ്പെടുത്തി.
മൈസൂരു റോഡ്
മൈസുരു റോഡിലെ ബിബി ജംഗ്ഷന് സമീപം, ബിബിഎംപി പ്ലേ ഗ്രൗണ്ട്, ഏഴാം ക്രോസിന് സമീപം, ഒന്നാം മെയിൻ റോഡ്, ചാമരാജ്പേട്ട എന്നിവയുൾപ്പെടെ പ്രധാന സ്ഥലങ്ങളിൽ ഈദ് ഗാഹിന്റെ ഭാഗമായി 15,000 മുതൽ 20,000 വരെ ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൈസൂരു റോഡിലൂടെയുള്ള വാഹന ഗതാഗതം രാവിലെ 8 മുതൽ ഈദ് ഗാഹ് അവസാനിക്കുന്നതുവരെ നിയന്ത്രിക്കും. വാഹങ്ങള്‍ വഴിതിരിച്ചുവിടും.
ഒഴിവാക്കേണ്ട റോഡുകൾ:
◼️ മൈസൂരു റോഡ് ടോൾഗേറ്റ് ജംഗ്ഷന്‍ മുതല്‍ ബിബി ജംഗ്ഷൻ, ബിജിഎസ് ഫ്ലൈഓവർ വഴി ടൗൺ ഹാൾ വരെ.
◼️ ടൗൺ ഹാളിൽ നിന്നും ബിജിഎസ് ഫ്ലൈഓവർ, ബിബി ജംഗ്ഷൻ വഴി മൈസൂരു റോഡിലെ ടോൾഗേറ്റ് ജംഗ്ഷൻ വരെ
ബദല്‍ വഴികൾ
◼️മൈസൂരു റോഡിൽ നിന്നും ടൗൺ ഹാളിലേക്കുള്ള യാത്രക്കാര്‍ :
കെങ്കേരി ജംഗ്ഷനിൽ ഇടത്തേക്ക് തിരിയുക-ചോർഡ് റോഡ്-ടോൾ ഗേറ്റിൽ (മഗഡി റോഡ്) വലത്തേക്ക്-ഹുനസമര ജംഗ്ഷനിൽ വലത്തേക്ക്-സിർസി സർക്കിളിൽ നിന്നും ഇടത്തേക്ക്.
◼️ടൗൺഹാളിൽ നിന്നും മൈസൂരു റോഡിലേക്ക്:
ഹെവി വാഹനങ്ങൾ ബിജിഎസ് ഫ്ലൈഓവറിന് കീഴിലുള്ള സർവീസ് റോഡ് ഉപയോഗിക്കാനും, വെറ്ററിനറി ജംഗ്ഷനിൽ വലത്തേക്ക് തിരിഞ്ഞ് ഗുഡ്സ് ഷെഡ് റോഡിലേക്ക് പോകണം.
ചെറുവാഹനങ്ങൾ: സിർസി ജംഗ്ഷനിൽ വലത്തേക്ക് – ജെജെ നഗർ – ടാങ്ക് ബണ്ട് റോഡ് – ബിന്നി മിൽ ജംഗ്ഷൻ – ഹുനസമേര – മഗഡി റോഡില്‍ നിന്നും ഇടത്തേക്ക് – ടോൾ ഗേറ്റ് – കോർഡ് റോഡ് വഴി പോകണം.
ബസവനഗുഡി/ചാമരാജ്‌പേട്ട മുതൽ മജസ്റ്റിക് വരെ: ഫസ്റ്റ് മെയിൻ റോഡ്-ഫിഫ്ത് ക്രോസ്-മൈസൂരു റോഡ്-വെറ്ററിനറി ജംഗ്ഷൻ-ഗുഡ്‌സ് ഷെഡ് റോഡ് വഴി.
നാഗവാര മുതൽ പോട്ടറി സർക്കിൾ വരെയുള്ള നിയന്ത്രണങ്ങൾ
രാവിലെ 5 മുതൽ ഉച്ചയ്ക്ക് 2 വരെ
ബദല്‍ വഴികൾ
നാഗവാരയില്‍ നിന്നും ശിവാജിനഗറിലേക്ക്: ഹെന്നൂർ റോഡ് – എച്ച്ബിആർ 80 അടി റോഡ് – ചന്ദ്രിക ജംഗ്ഷൻ – ലിംഗരാജപുരം മേൽപ്പാലം – പുലകേശിനഗർ- റോബർട്ട്സൺ റോഡ് – ഹെയ്ൻസ് റോഡ് വഴി പോകണം
ശിവാജിനഗറില്‍ നിന്നും മുതൽ നാഗവാരയിലേക്ക്: സ്പെൻസർ റോഡ്-കോൾസ് റോഡ്-വീരസാന്ദ്ര റോഡ്- ഹെന്നൂർ/ബാനസവാടി-നാഗവാര വഴി പോകണം
ആർടി നഗറില്‍ നിന്നും കാവൽ ബൈരസാന്ദ്രയിലേക്ക്: പുഷ്പാഞ്ജലി ടാക്കീസ്-വീരണ്ണ പാല്യ-നാഗവാര വഴി പോകണം.
പാർക്കിംഗ് നിരോധനം
പോട്ടറി സർക്കിൾ മുതൽ നാഗവാര ജംഗ്ഷൻ വരെ പാർക്കിംഗ് പാടില്ല. ഈദ്ഗാഹിനും സമീപത്തെ ക്രോസ് റോഡുകളിലെ പള്ളികൾക്കുമായി എച്ച്ബിആർ ലേഔട്ടുകൾക്കും സമീപം പാർക്കിംഗ് അനുവദിച്ചിട്ടുണ്ട്.
ഗതാഗതം നിയന്ത്രിക്കും.
ഓള്‍ഡ് ഉദയ ടിവി ജംഗ്ഷനില്‍ നിന്നും മില്ലേഴ്സ് റോഡ്, സെന്റ് ജോൺസ് ചർച്ച് റോഡിലേക്ക് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ താഴെ കൊടുത്തിരിക്കുന്ന റൂട്ടുകളില്‍ ഗതാഗതം നിയന്ത്രിക്കും.
ബദല്‍ വഴികൾ
ബാംബൂ ബസാർ വഴി – നേതാജി റോഡ് – പ്രൊമെനെയ്ഡ് റോഡ് – ഹെയ്ൻസ് റോഡ് കന്റോൺമെന്റ് റോഡ് വഴി- ക്വീൻസ് റോഡ്- ജയമഹൽ റോഡ്
ബെൻസൺ ക്രോസ് റോഡ് വഴി – ബോർ ബാങ്ക് റോഡ് – ഹെയ്ൻസ് റോഡ്
മില്ലേഴ്‌സ് റോഡിൽ പാർക്കിംഗ് അനുവദിക്കില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബെംഗളൂരു ട്രാഫിക് പോലീസിന്റെ എക്സ് പേജ് സന്ദര്‍ശിക്കുക
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…
കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…
ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…
കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…
കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…