വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ക്ഷേത്ര മതിൽ തകർന്ന് വീണ് എട്ട് മരണം. വിശാഖപട്ടണത്തെ സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ മതിൽ ഇടിഞ്ഞുവീണാണ് അപകടം. നിരവധി പേർക്ക് പരുക്കേറ്റു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ക്ഷേത്രത്തിലെ ചന്ദനോത്സവത്തിനിടെയാണ് അപകടം നടന്നത്. 300 രൂപ ടിക്കറ്റിനായി ക്യൂ നിൽക്കുന്ന ആളുകളുടെ ഇടയിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്.
ക്ഷേത്രത്തിൽ പുതുതായി നിർമിച്ച മതിലാണ് തകർന്നുവീണതെന്നും 20 ദിവസം മുമ്പാണ് മതിൽ നിർമ്മിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
അപകടത്തിന് പിന്നാലെ ദേശീയ ദുരന്ത നിവാരണ സേനയെത്തി രക്ഷാപ്രവർത്തനം നടത്തി. പലരും തകർന്നുവീണ മതിലിനടിയിലായിരുന്നു. പരുക്കേറ്റ ഭക്തരെ ചികിത്സയ്ക്കായി കിംഗ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, പുലർച്ചെ രണ്ടരക്കും മൂന്നരക്കും ഇടയിൽ സ്ഥലത്ത് പേമാരിയും ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നതായി എൻഡോവ്‌മെന്റ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിനയ് ചാൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കനത്ത കാറ്റിൽ ക്ഷേത്ര പരിസരത്തുണ്ടായ പന്തലുകൾ വീണു, ഇതിന് പുറമെ ശക്തമായി വെള്ളം ഒലിച്ചെത്തിയതും അപകടത്തിന് കാരണമായേക്കാമെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.ആർ.എഫിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഫയർ ആൻഡ് റെസ്ക്യു വിഭാഗവും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.
<br>
TAGS : ANDRA PRADESH | WALL COLLAPSED
SUMMARY : Eight dead after temple wall collapses in Andhra Pradesh
തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില് സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്കി കുക്കു പരമേശ്വരൻ.…
ഡെറാഡൂണ്: ഉത്തരാഖണ്ഡിലുണ്ടായ മിന്നല് പ്രളയത്തില് കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്ണ വിലയില് വന് കുതിപ്പ്. എക്കാലത്തേയും ഉയര്ന്ന വിലയില് നിന്നും കടന്ന് സ്വര്ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില് അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില് ടിപ്പര് ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്ലാല് (31)…
ആലപ്പുഴ: ചേര്ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില് കൂടുതല് വിവരങ്ങള് പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില് നിന്ന് കത്തിയും…