Categories: NATIONALTOP NEWS

സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് എട്ട് പേർക്ക് ദാരുണാന്ത്യം

പഞ്ചാബ്: പഞ്ചാബിലെ ഭട്ടിൻഡയിൽ സ്വകാര്യ ബസ് മറിഞ്ഞ് എട്ട് പേർ മരിച്ചു. തൽവാണ്ടി സാബോ റോഡിൽ ജീവൻ സിങ് വാലയ്ക്ക് സമീപത്തെ പാലത്തിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി സർദുൽഗഡിൽ നിന്ന് ഭട്ടിൻഡയിലേക്ക് പോവുകയായിരുന്ന ബസ് പാലത്തിൽ നിന്ന് കനാലിലേക്ക് വീഴുകയായിരുന്നു.

സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ എട്ട് പേരാണ് മരിച്ചത്. നിരവധിപേരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കൃത്യമായ കാരണം വ്യക്തമല്ല. അഞ്ച് പേർ സംഭവ സ്ഥലത്തും മൂന്നു പേര്‍ ആശുപത്രിയിൽ വച്ചും മരിച്ചതായി അധികൃതര്‍ അറിയിച്ചു.

കനത്ത മഴ കാരണം നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം. 18 യാത്രക്കാർ നിലവിൽ ചികിത്സയിലാണ്. പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയതായി ബട്ടിൻഡ അർബൻ എം.എൽ.എ. ജഗ്രൂപ് സിങ് ഗിൽ അറിയിച്ചു.

TAGS: NATIONAL | ACCIDENT
SUMMARY: Private bus met with accident in Punjab, eight dies

Savre Digital

Recent Posts

ഉറിയില്‍ വെടിവെപ്പ്: ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സൈനികന്…

54 seconds ago

ബേക്കറിയില്‍ നിന്ന് വാങ്ങിയ പഫ്സിനുള്ളില്‍ പാമ്പ്; പരാതി നല്‍കി യുവതി

ഹൈദരാബാദ്: ബേക്കറിയില്‍ നിന്നും വാങ്ങിയ മുട്ട പഫ്‌സില്‍ പാമ്പിനെ കിട്ടയതായി പരാതി. ജാഡ്‌ചെർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയില്‍ നിന്നും വാങ്ങിയ…

44 minutes ago

ആരോഗ്യപ്രവര്‍ത്തകന്‍ ടിറ്റോ തോമസിന് 17 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: നിപാ ബാധയേറ്റ് കോമാവസ്ഥയില്‍ കഴിയുന്ന ആരോഗ്യപ്രവർത്തകൻ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 17 ലക്ഷം രൂപ…

54 minutes ago

ഷോൺ ജോർജിന് വീണ്ടും തിരിച്ചടി; സിഎംആർഎൽ കേസിൽ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: സിഎംആർഎൽ കേസിൽ ബിജെപി നേതാവ് ഷോണ്‍ ജോർജിന് തിരിച്ചടി. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന ഷോൺ…

1 hour ago

കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസി തൊഴിലാളികള്‍ മരിച്ചു

കുവൈത്ത് സിറ്റി : സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പേര്‍ മരിച്ചു. വിഷ ബാധ ഏറ്റതിനെതുടര്‍ന്ന്…

1 hour ago

കേരളസമാജം ബാഡ്മിന്റൺ ടൂർണമെന്റ് 17 ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ കെ.ആർ.പുരം സോൺ യുവജനവിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇൻഡിപെൻഡൻസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ആഗസ്റ്റ് 17-ന് എ.നാരായണപുരയിലെ…

1 hour ago