ബെംഗളൂരു: സ്കൂളിൽ വെച്ച് എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. മാണ്ഡ്യയിലെ സർക്കാർ സ്കൂളിലാണ് സംഭവം. മൂന്ന് പേർ പെൺകുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായാണ് പരാതി. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ മാണ്ഡ്യ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് രക്തസ്രാവം തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ സ്കൂൾ അധികൃതരെ വിവരം അറിയിച്ചെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. ഇതോടെയാണ് ഇവർ പോലീസിൽ പരാതി നൽകിയത്.
എന്നാൽ പെൺകുട്ടിയുടെ മൊഴിയില് വ്യക്തത ഇല്ലെന്ന് പോലീസ് പറഞ്ഞു. തന്നെ പീഡിപ്പിച്ചെന്ന് കുട്ടി പറഞ്ഞ മൂന്ന് ആൺകുട്ടികളും അന്നേദിവസം സ്കൂളിൽ വന്നിരുന്നില്ല. ശിശു വികസന ഓഫീസർ കുട്ടിയെ കൗൺസിലിംഗ് ചെയ്യുന്നുണ്ടെന്ന് മാണ്ഡ്യ എസ്പി മല്ലികാർജുൻ ബാലദണ്ടി പറഞ്ഞു.
TAGS: KARNATAKA | RAPE
SUMMARY: Eight year old complaints of gangrape
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…