കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അവ്യക്തതകള്‍ വ്യാഴാഴ്ച രാത്രിയാണ് അവസാനിച്ചത്. പെരുമ്പാവൂരില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടനാണ് സ്ഥാനാര്‍ഥി. ഇതോടെ, തന്‍റെ നിരാശ എല്‍ദോസ് പരസ്യമായി പ്രകടമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന പ്രചാരണങ്ങള്‍ എത്തിയത്. എന്നാല്‍ അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കില്ല എന്നാണ് എല്‍ദോസ് കുന്നപ്പിള്ളിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം, സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് തൊട്ടു മുമ്പ് വരെ കേന്ദ്ര നേതൃത്വം തന്നെ കൈവിടില്ലെന്ന പ്രതീക്ഷയില്‍ ആയിരുന്നു എല്‍ദോസ് കുന്നപ്പിള്ളി.
നേതൃത്വത്തില്‍ വിശ്വാസമുണ്ട് എന്നായിരുന്നു എല്‍ദോസ് പ്രതികരിച്ചത്. സീറ്റ് ഇല്ലെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നും എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചിരുന്നു. എല്‍ദോസിന് സീറ്റ് നിഷേധിച്ചതോടെ എല്‍ദോസിന്‍റെ അനുയായികള്‍ പെരുമ്പാവൂരില്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.
SUMMARY: Will not be an independent candidate; Eldhose Kunnappilly will remain a Congress worker
പാലക്കാട്: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…
തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…
ഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ പ്രതികളായ പോലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയില്‍ സിബിഐ അപ്പീല്‍ സമർപ്പിച്ചു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ച്…
കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…
ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…