ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് പാതയിലെ രാമനഗരയില്‍ ഗുഡ്സ് ടെമ്പോ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി അമീൻ ബാബു (28) ആണ് മരിച്ചത്. സുഹൃത്ത് മലപ്പുറം കിഴിശ്ശേരി സ്വദേശി ദിൽഷാദിന് (31) പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ എട്ടരയോടെ മായകനഹള്ളിയിൽ വച്ചാണ് അപകടമുണ്ടായത്. ഗുഡ്സ് ടെമ്പോയിൽ നിലമ്പൂരിൽ നിന്നും ഫർണിച്ചറുമായി ബെംഗളൂരുവിലേക്ക് വരികയായിരുന്നു ഇരുവരും. നിയന്ത്രണം വിട്ട വാഹനം ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അമീൻ ബാബു സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. പരുക്കേറ്റ ദിൽഷാദ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗുഡല്ലൂരിലാണ് ഏറെക്കാലമായി അമീൻ ബാബു താമസിക്കുന്നത്. ഹമീദ് -ഉമ്മു കുൽസു ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഹബീബ, ഫസീല.
എഐകെഎംസിസി മൈസൂരു റോഡ് ബിഡദി ഏരിയ കമ്മിറ്റി പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ഗുഡല്ലൂര്‍ ജുമാമസ്ജിദില്‍ നടന്നു.
SUMMARY: Road accident near Bengaluru; Malayali dies, friend injured
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…
പാലക്കാട്: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…
തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…