ബിജാപുര്‍: ഛത്തിസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 22 നക്സലുകള്‍ കൊല്ലപ്പെട്ടു. കരേഗുട്ട കുന്നുകളിലെ വനപ്രദേശത്ത് ബുധനാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇതോടെ ഓപറേഷന് സങ്കല്പ് എന്ന പേരില്‍ സംസ്ഥാനത്ത് ആരംഭിച്ച നക്സല്‍ വിരുദ്ധ നടപടിയുടെ ഭാഗമായി കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി.
നൂറുകണക്കിന് നക്സൽ ഒളിത്താവളങ്ങളും ബങ്കറുകളും തകർത്തുവെന്നും സ്ഫോടകവസ്തുക്കൾ, ഡിറ്റണേറ്ററുകൾ, മരുന്നുകൾ തുടങ്ങിയവയുടെ വൻ ശേഖരം പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലാ റിസര്‍വ് ഗാര്‍ഡ്, ബസ്തര്‍ ഫൈറ്റേഴ്സ്, സ്പെഷല്‍ ടാസ്ക് ഫോഴ്സ്, പോലീസ്, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ്, കോബ്ര എന്നിവയുള്‍പ്പെടെ വിവിധ യൂനിറ്റുകളില്‍ നിന്നുള്ള 24,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതാണ് ഓപറേഷന് സങ്കല്പ്.
തിങ്കളാഴ്ച അഞ്ച് വനിതാ നക്സലുകളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഛത്തിസ്ഗഢില്‍ ഈ വര്‍ഷം വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ട നക്സലുകളുടെ എണ്ണം ഇതോടെ 168 ആയി. ഇതില്‍ 151 പേരും ബിജാപുര്‍ ഉള്‍പ്പെടെ ഏഴ് ജില്ലകള്‍ ഉള്‍പ്പെടുന്ന ബസ്തര്‍ ഡിവിഷനില്‍നിന്നാണ്.
<BR>
TAGS : ENCOUNTER | CHATTISGARH
SUMMARY : Encounter in Chhattisgarh; 22 Naxals killed
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന് രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്എസ് പ്രവർത്തകർക്കാണ്…