Categories: NATIONALTOP NEWS

ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍: 10 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ 10 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു. സുഖ്മ ജില്ലയിലെ ഭാന്‍ദാര്‍പദാര്‍, നാഗരാം, ദന്തേവാഡാ, കൊരജുഗുഡ എന്നിവിടങ്ങളിലെ വനപ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്.

ഡിസ്ട്രിക്‌ട് റിസര്‍വ് ഗാര്‍ഡ് ടീം, സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ എന്നിവരാണ് ഓപ്പറേഷനില്‍ പങ്കെടുത്തതെന്ന് ബാസ്താര്‍ റേഞ്ച് ഐജി സുന്ദേരാജ് വ്യക്തമാക്കി. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന ഇന്റലിജന്‍സ് വിവരം സുരക്ഷാ സേനയ്ക്ക് ലഭിച്ചിരുന്നു.

കണ്ടെത്തിയ മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിരവധി ആയുധങ്ങളാണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ഐഎന്‍എസ്‌എഎസ് റൈഫിള്‍സ്, എകെ 47, എസ്‌എല്‍ആര്‍ റൈഫിളുകള്‍ എന്നിവ ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തത്.

സുരക്ഷാ സേന തിരച്ചില്‍ തുടരുകയാണ്. ഇവര്‍ വനത്തില്‍ തന്നെ തുടരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ടെന്ന് ഐജി അറിയിച്ചു. കഴിഞ്ഞദിവസം ഒഡിഷയിലെ മലക്കാംഗിരി ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടിരുന്നു.

TAGS : CHATTISGARH
SUMMARY : Encounter with security forces in Chhattisgarh: 10 Naxalites killed

Savre Digital

Recent Posts

സ്വന്തം തോ​ക്കി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റു; യു​വാ​വി​ന് ദാ​രു​ണാന്ത്യം

ഛത്തീസ്‌ഗഡ്‌: സ്വ​ന്തം തോ​ക്കി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​ബി​ലെ ഫി​റോ​സ്‌​പു​രി​ൽ യു​വാ​വി​ന് ദാ​രു​ണ അ​ന്ത്യം. ധ​നി സു​ച്ച സ്വ​ദേ​ശി​യാ​യ ഹ​ർ​പി​ന്ദ​ർ…

8 minutes ago

പുതുവത്സരാഘോഷം: ഡി ജെ പാര്‍ട്ടികളില്‍ ഗുണ്ടകള്‍ക്ക് വിലക്ക്

തിരുവനന്തപുരം: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. തലസ്ഥാനത്ത് ഡിജെ പാർട്ടികളിൽ ഗുണ്ടകൾക്ക് വിലക്ക് ഏർപ്പെടുത്തി. തിരുവനന്തപുരം സിറ്റി പോലീസ്…

15 minutes ago

ഗവിയിലേക്കുപോയ കെഎസ്ആർടിസിയുടെ ഉ​ല്ലാ​സ​യാ​ത്ര ബസ് മ​ണി​മ​ല​യി​ൽ കത്തിനശിച്ചു

കോട്ടയം:  മലപ്പുറത്തുനിന്ന് ഗവിയിലേക്കുപോയ കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര ബസ് മണിമല പഴയിടത്ത് വെച്ച്  കത്തിനശിച്ചു. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ട്…

23 minutes ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള ട്രെയിൻ സര്‍വീസുകളില്‍ നിയന്ത്രണം

ബെംഗളുരു: ബാനസവാടി-ബയ്യപ്പനഹള്ളി എസ്എംവിടി സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി 3, 4,5 തീയതികളില്‍ കേരളത്തിലേക്കുള്ള ട്രെയിൻ സര്‍വീസുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി…

39 minutes ago

പിജി താമസ സ്ഥലത്ത് ഗ്യാസ് സിലിൻഡർ സ്ഫോടനം: യുവാവ് മരിച്ചു

ബെംഗളൂരു: പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചു യുവാവ് മരിച്ചു. കുന്ദലഹള്ളിയില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ബള്ളാരി സ്വദേശിയായ…

54 minutes ago

മെഡിസെപ്പ് ഒന്നാംഘട്ടം ജനുവരി 31 വരെ നീട്ടി

തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…

10 hours ago