തിരുവനന്തപുരം: കുട്ടികളെ തോല്‍പ്പിക്കുക എന്നത് സർക്കാർ നയമല്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്നത് ബാലപീഠനമായി കണക്കാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചില സ്കൂളുകളില്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നല്‍കുന്നതിന് കുട്ടികള്‍ക്ക് അഭിമുഖവും പരീക്ഷയും നടത്തുന്നുണ്ട്. ഇത് ഒരുകാരണവശാലും അനുവദിക്കില്ല.
ഒന്നാം ക്ലാസ് വിദ്യാർഥികള്‍ക്ക് പഠനകാലയളവില്‍ പരീക്ഷ തന്നെ വേണമോയെന്ന കാര്യത്തില്‍ പുനർവിചിന്തനം നടത്തുന്ന സമയമാണിത്. ഈ സാഹചര്യത്തില്‍ പ്രവേശനപരീക്ഷയും അഭിമുഖവും അനുവദിക്കില്ലയെന്നും മന്ത്രി പറഞ്ഞു. എറണാകുളത്ത് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം ഗൗരവതരമായാണ് സർക്കാർ കാണുന്നത്.
ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒറ്റപ്പെട്ട രീതിയിലാണെങ്കിലും റാഗിങ് നടക്കുന്നുണ്ട്. അത് പൂർണമായും ഇല്ലാതാക്കാനും റാഗിങ് തടയാനും ശക്തമായ നടപടി സ്വീകരിക്കും. ബോധവല്കരണവും കൗണ്‍സിലിങ്ങും നടത്തും. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ്ങ് വിരുദ്ധ സെല്‍ കൊണ്ടുവരുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
TAGS : V SHIVANKUTTY
SUMMARY : Entrance exams and interviews will not be allowed for first class: Sivankutty
തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ - ഡിസംബർ മാസങ്ങളില്‍ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക ഒരുവട്ടം കൂടി…
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുല്‍ഖർ സല്‍മാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര്‍ വാഹനമാണ് സംഘം പിടിച്ചെടുത്തത്. നികുതി വെട്ടിച്ച്…
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ…
റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്(81) അന്തരിച്ചു. സൗദി റോയല്‍ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്.…
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ്…
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…