ബെംഗളൂരു: തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മജസ്റ്റിക് മെട്രോ സ്റ്റേഷനിൽ പുതിയ പ്രവേശന കവാടം യാത്രക്കാർക്കായി തുറന്നു കൊടുത്തു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ 2,2എ ടെർമിനലുകളിൽ നിന്നു നേരിട്ടു മെട്രോ സ്റ്റേഷനിലേക്കു പ്രവേശിക്കാൻ സഹായിക്കുന്ന ഡി എൻട്രൻസാണ് തുറന്നത്. യാത്രക്കാരുടെ നിരന്തര ആവശ്യം കണക്കിലെടുത്താണ് നടപടിയെന്ന് ബിഎംആർസി അറിയിച്ചു.
ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായാണ് നടപടി. ഇലക്ട്രോണിക് സിറ്റിയിലേക്കു മെട്രോ എത്തുന്നതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചു ചാട്ടമുണ്ടാകും. ഇന്റർചേഞ്ചിങ് സ്റ്റേഷനായ മജസ്റ്റിക്കിലും യാത്രക്കാരുടെ എണ്ണം വർധിക്കാൻ ഇതു ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
SUMMARY: D Entrance of Majestic metro station open to commuters.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…