യൂറോപ്യന്‍ ക്ലബ്ബിനായി ഏറ്റവും വേഗത്തില്‍ 100 ഗോളുകള്‍ നേടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡിനൊപ്പമെത്തി എര്‍ലിങ് ഹാളണ്ട്. പ്രീമിയര്‍ ലീഗില്‍ ആഴ്സണലിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ആദ്യഗോള്‍ നേടിയതോടെയാണിത്.
സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ ഒമ്പതാം മിനിറ്റിലായിരുന്നു നൂറ് തികച്ച ഹാളണ്ടിന്റെ ഗോള്‍. ബ്രസീല്‍ അറ്റാക്കര്‍ സാവിഞ്ഞോ നല്‍കിയ കൃത്യമായ പാസ് സ്വീകരിച്ച ഹാളണ്ട് ആര്‍സനല്‍ പ്രതിരോധനിരയിലെ ഗബ്രിയേല്‍ മഗല്‍ഹെസിനും വില്യം സാലിബക്കും ഇടയിലൂടെ അതിവേഗത്തില്‍ ഓടിക്കയറി കളിയിലുടനീളം അത്യുഗ്രന്‍ ഫോമിലായിരുന്ന സ്‌പെയിന്‍ കീപ്പര്‍.
ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റിക്കായി 105 മത്സരങ്ങളില്‍ നിന്ന് 100 ഗോളുകള്‍ ഈ നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ നേടി. 2011-ല്‍ റൊണാള്‍ഡോയും തന്റെ 105-ാം മത്സരത്തില്‍ തന്നെയാണ് റയല്‍ മാഡ്രിഡിനായി നൂറാം ഗോള്‍ നേടിയത്. 2024-ല്‍ 100 ഗോളുകള്‍ നേടുന്ന 18-ാമത്തെ മാഞ്ചസ്റ്റര്‍ സിറ്റി കളിക്കാരനായി മാറിയത് കെവിന്‍ ഡി ബ്ര്യൂന്‍ ആയിരുന്നു.
പ്രീമിയര്‍ ലീഗ് സീസണിലെ നാല് മത്സരങ്ങളിലൂടെ രണ്ട് ഹാട്രിക്കുകള്‍ അടക്കം ഒമ്പത് ഗോളുകളോടെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ റെക്കോര്‍ഡ് ഹാളണ്ട് ഇതിനകം തന്നെ തകര്‍ത്തിരുന്നു.
TAGS: SPORTS | FOOTBALL
SUMMARY: Erling Haaland nets 100th Man City goal ties Cristiano Ronaldo record
കാലിഫോര്‍ണിയ: അമേരിക്കന്‍ ടെക് ഭീമനായ ആമസോണ്‍ 2030ഓടെ ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ ജോലികള്‍ക്ക് വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്. ആമസോണിന്റെ…
ബെംഗളൂരു: സംസ്ഥാനത്ത് നാളെ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ കനക്കുക.…
ബെംഗളൂരു: ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ പുതിയ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. കേന്ദ്ര റെയില്‍വേ മന്ത്രി അശിനി വൈഷ്ണവ് സര്‍വീസിന്…
ബെംഗളൂരു: മൈസൂരു നഗരത്തിലെ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളെയും ടൗണ്‍ പഞ്ചായത്തുകളെയും മൈസൂരു സിറ്റി കോര്‍പ്പറേഷനുമായി ലയിപ്പിച്ച് 'ഗ്രേറ്റര്‍ മൈസൂരു സിറ്റി…
ബെംഗളൂരു: കൊല്ലം തേവലക്കര അരിനെല്ലൂർ കുമ്പഴ ഡോ. കെ സി ജോണിന്റെ ഭാര്യ ഡോ. ലളിത ഉമ്മൻ (71) ബെംഗളൂരുവിൽ…
ബെംഗളൂരു: മൈസൂരു റെയില്‍വേ സ്‌റ്റേഷനില്‍ തട്ടികൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ മണിക്കൂറിനുള്ളില്‍ ആര്‍പിഎഫ് കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കുഞ്ഞിനെ…