കൊല്‍ക്കത്ത: പശ്ചിമബംഗാളിനെ നടുക്കി കല്‍ക്കരി ഖനി അപകടം. കല്‍ക്കരി ഖനനത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ തൊഴിലാളികളടക്കം ഏഴ് പേർ മരിച്ചു. നിരവധിപേർക്ക് പരുക്കേറ്റതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. ബിർഭൂം ജില്ലയിലെ ലോക്പൂർ മേഖലയില്‍ പ്രവർത്തിക്കുന്ന ഖനിയില്‍ അപകടമുണ്ടായത്.
സ്‌ഫോടനത്തില്‍ വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ടായി. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കല്‍ക്കരി ഖനനത്തിനിടെയാണ് ഗംഗാറാംചാക് മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയില്‍ അപകടമുണ്ടായത്. സ്ഫോടന കാരണം കണ്ടെത്താൻ പരിശോധന ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും പശ്ചിമ ബംഗാളില്‍ കല്‍ക്കരി ഖനിയില്‍ അപകടമുണ്ടായിരുന്നു.
TAGS : WEST BENGAL | BLAST
SUMMARY : Explosion in coal mine; Seven people including workers died
ഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ പ്രതികളായ പോലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയില്‍ സിബിഐ അപ്പീല്‍ സമർപ്പിച്ചു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ച്…
കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…
ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…
കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…
തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ്…
ബെംഗളൂരു: വി ആർ ഹർഷന്‍ രചിച്ച നർമ്മരസായനം, ഹാസ്യ ഹർഷം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന് ഞായറാഴ്ച വൈകിട്ട്…