തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ദേവീക്ഷേത്രത്തിലും വ്യാജ ബോംബ് ഭീഷണി. രണ്ടു ക്ഷേത്രത്തിലും ബോംബ് വച്ചിട്ടുണ്ടെന്നും വൈകീട്ടോടെ സ്ഫോടനമുണ്ടാകുമെന്നും ആയിരുന്നു സന്ദേശം. പത്മനാഭ സ്വാമി ക്ഷേത്രത്തിലാണ് രാവിലെ ഇമെയിൽ സന്ദേശം എത്തിയത്.
ഡാര്‍ക്ക് നെറ്റ് വഴിയാകാം ഇ മെയില്‍ എത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് സൈബര്‍ പോലീസ് അറിയിച്ചു.
വ്യാജ ബോംബ് ഭീഷണിയുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഭീഷണി ലഭിച്ചയുടന്‍ പരിശോധന കര്‍ശനമാക്കിയെന്നും പോലീസ് പറഞ്ഞു. പത്മനാഭ സ്വാമി ക്ഷേത്രത്തിലും ആറ്റുകാലും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. എന്നാല്‍ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും സിറ്റി പോലീസ് കണ്‍ട്രോള്‍ റൂം അറിയിച്ചു.
SUMMARY: Fake bomb threat at Padmanabha Swamy Temple and Attukal