ബെംഗളൂരു: കോലാർ, ബീദർ ജില്ലാ കലക്ടറേറ്റുകൾക്കു വ്യാജ ബോംബ് ഭീഷണി സന്ദേശം. വെള്ളിയാഴ്‌ച ഔദ്യോഗിക ഇമെയിലിലേക്കാണ് സന്ദേശം വന്നത്. ചെന്നൈയിൽ നിന്നുള്ള അർന അശ്വിൻ ശേഖർ എന്ന പേരിലയച്ച മെയിലിൽ കലക്ടർമാരുടെ ഓഫിസുകളിൽ 5 സ്ഫോടക വസ്തുക്കൾ വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. തുടര്‍ന്നു ഇരു ഡി.സി ഓഫീസുകളും പോലീസിന് മുന്നറിയിപ്പ് നൽകുകയും പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി എല്ലാ ജീവനക്കാരെയും ഒഴിപ്പിക്കുകയും കെട്ടിടം സീൽ ചെയ്യുകയും ചെയ്തു.
ഡോഗ് സ്ക്വാഡും ബോംബ് നിർവീര്യമാക്കൽ സംഘവും ഫയർഫോഴ്‌സും തിരച്ചിൽ നടത്തിയെങ്കിലും സ്‌ഫോടകവസ്തുക്കൾ ഒന്നും കണ്ടെത്തിയില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: Fake bomb threat to Kolar and Bidar district collectors.














