Categories: KERALATOP NEWS

‘തുടരും’ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍; നിയമനടപടിക്കൊരുങ്ങി നിര്‍മാതാക്കള്‍

കൊച്ചി: തുടരും സിനിമയുടെ വ്യാജപതിപ്പും പുറത്ത്. അടുത്തിടെയായി നിരവധി മലയാള ചിത്രങ്ങളും വ്യാജപതിപ്പുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തിയേറ്ററില്‍ വലിയ വിജയം സ്വന്തമാക്കുന്ന മോഹന്‍ലാല്‍ ചിത്രമായ തുടരുമിന്റെയും വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. സിനിമ ബോക്‌സ് ഓഫീസില്‍ 100 കോടിയും നേടി മുന്നേറുന്നതിനിടെ വ്യാജപതിപ്പ് പുറത്തിറങ്ങിയത്.

അണിയറപ്രവര്‍ത്തകരിലും സിനിമാലോകത്തും ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. വ്യാജപതിപ്പിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് തുടരും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഒരു വെബ്‌സൈറ്റിലൂടെയാണ് ‘തുടരും’ സിനിമയുടെ വ്യാജപതിപ്പ് പുറത്തു വന്നിരിക്കുന്നത്. ഇതിന്റെ വീഡിയോയും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ മറ്റ് നിരവധി മലയാള ചിത്രങ്ങളുടെയും വ്യാജപതിപ്പുകള്‍ കാണാന്‍ സാധിക്കും.

അടുത്തിടെ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ടെലഗ്രാം ഗ്രൂപ്പുകളിലും ഈ ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. നേരത്തെ എമ്പുരാന്‍, മാര്‍ക്കോ തുടങ്ങിയ ചിത്രങ്ങളുടെ വ്യാജപതിപ്പുകളും റിലീസിന് തൊട്ടടുത്ത ദിവസങ്ങളിലായി പുറത്തുവന്നിരുന്നു.

ഇത്തരത്തില്‍ പുതിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നത് തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അടുത്തിടെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിയമസംരക്ഷണ സംവിധാനങ്ങളോടൊപ്പം പ്രൊഫഷണല്‍ എത്തിക്കല്‍ ഹാക്കര്‍മാരുടെ ഒരു പ്രത്യേക സംഘത്തെയും അസോസിയേഷന്‍ ചുമതലപ്പെടുത്തിയതായാണ് അറിയിച്ചിരുന്നത്.

TAGS : LATEST NEWS
SUMMARY : Fake version of ‘Thudarum’ on the internet; producers prepare for legal action

Savre Digital

Recent Posts

ചാർമിനാർ എക്സ്പ്രസ്സിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയില്‍ ചാർമിനാർ എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. അലർ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച്‌ ട്രെയിനിന്റെ…

35 minutes ago

വിരമിച്ചശേഷം ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച്‌ യാത്ര; ടോമിൻ ജെ തച്ചങ്കരിക്കെതിരെ കേസെടുക്കും

തിരുവനന്തപുരം: സർവീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വെച്ചു യാത്ര ചെയ്ത മുൻ ഡിജിപി ടോമിൻ ജെ…

1 hour ago

ഇന്ത്യൻ ഫോട്ടോജേണലിസത്തിൻ്റെ കുലപതി രഘു റായ് അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഫോട്ടോജേണലിസത്തിൻ്റെ കുലപതി രഘു റായ് (83) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധയെത്തുടർന്ന്…

2 hours ago

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

ബെംഗളൂരു: കന്റോൺമെന്റിനും  വൈറ്റ്ഫീൽഡിനും ഇടയില്‍ നടക്കുന്ന  നവീകരണ പ്രവൃത്തികളുടെ ഭാഗമായി എറണാകുളം ജംക്‌ഷൻ –കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (26652)…

2 hours ago

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; 19കാരൻ അറസ്റ്റില്‍

കോഴിക്കോട്: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കുകയും ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ കയ്യൊഴിയുകയും ചെയ്ത സംഭവത്തില്‍ പത്തൊമ്പതുകാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി…

2 hours ago

കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. എച്ച്.ഡി. കോട്ടെ താലൂക്കിലെ ഹമ്പപുര ഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഹമ്പപുരയിലെ സിദ്ധഗൗഡ,…

2 hours ago