ബെംഗളൂരു: ഹാവേരി ജില്ലയിലെ രട്ടിഹള്ളി താലൂക്കിലെ കനവിഷിദ്ദഗെരെ ഗ്രാമത്തില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു, അക്രമത്തില്‍ ജ്യേഷ്ഠന് ഗുരുതരമായി പരുക്കേറ്റു. ബീരപ്പ ഹനുമന്തപ്പ എന്നയാളാണ് മരിച്ചത്. മൂത്ത സഹോദരന്‍ ഗണേഷ് ഹനുമന്തപ്പ ഗുരുതരമായി പരിക്കേറ്റ് ഹാവേരിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
സഹോദരങ്ങള്‍ അവരുടെ കൃഷിയിടത്തില്‍ ചോളത്തിന് വെള്ളം നനയ്ക്കുന്നതിനിടെയാണ് പുള്ളിപ്പുലി ആക്രമിച്ചത്. മരിച്ചയാളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച എംഎല്‍എ യു.ബി. ബണകര്‍ വനംവകുപ്പ് അനുവദിച്ച 10 ലക്ഷം രൂപയുടെ ധനസഹായം കൈമാറി. സര്‍ക്കാരില്‍ നിന്ന് 10 ലക്ഷം രൂപ കൂടി നല്‍കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. കഴിഞ്ഞ രണ്ട് മാസമായി ഒരു പുള്ളിപ്പുലി ഗ്രാമത്തില്‍ അലഞ്ഞുതിരിയുന്നുണ്ടെന്നും പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നതില്‍ വനംവകുപ്പ് അനാസ്ഥ കാണിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
SUMMARY: Farmer dies, brother injured in leopard attack