Categories: KARNATAKATOP NEWS

പതിനാറുകാരിയായ മകളെ ലൈംഗികാതിക്രമത്തിനിരയാക്കി; അച്ഛൻ അറസ്റ്റിൽ

ബെംഗളൂരു: പതിനാറുകാരിയായ മകളെ ലൈംഗികാതിക്രമത്തിനിരയാക്കിയാ അച്ഛൻ അറസ്റ്റിൽ. ഗദഗ് മുളഗുണ്ടിലാണ് സംഭവം. പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ അച്ഛൻ രമേശ്‌ (55) ആണ് പിടിയിലായത്. കഴിഞ്ഞ ഒരു വർഷമായി ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്ന് പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പീഡനവിവരം പുറത്താകുന്നത്. പെൺകുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയതോടെയാണ് രമേശ്‌ ആണ് ഉത്തരവാദിയെന്ന് പോലീസ് മനസ്സിലാക്കിയത്. പീഡനവിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് രമേശ്‌ ഭീഷണിപ്പെടുത്തിയതായും കുട്ടി പോലീസിനോട് വെളിപ്പെടുത്തി. ഉടൻ തന്നെ ഇയാളെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

TAGS: KARNATAKA | ARREST
SUMMARY: 55-year-old man impregnates 16-year-old daughter, arrested

Savre Digital

Recent Posts

ഡൽഹിയിൽ സ്ഫോടനത്തിനുപയോ​ഗിച്ചത് ‘മദർ ഓഫ് സാത്താൻ’; സംശയം ബലപ്പെടുന്നു

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹിയിൽ നടന്ന സ്ഫോടനത്തിൽ ഉപയോഗിച്ചത് ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് (TATP) അഥവ മദർ ഓഫ് സാത്താൻ എന്ന…

1 hour ago

യുപിയില്‍ ക്വാറി അപകടം; ഒരാള്‍ മരിച്ചു,15 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

ലക്‌നോ: യുപിയിലെ സോൻഭദ്ര ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ ക്വാറി ദുരന്തത്തിൽ ഒരാൾ മരിച്ചു. ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് അപകടം…

2 hours ago

സെൽഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു

ബെംഗളൂരു: മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. ചിക്കമഗളൂരുവിലെ സ്വകാര്യ കോളേജില്‍ എൻജിനിയറിങ് വിദ്യാർഥിയായ വരുൺ…

3 hours ago

ക​ല്‍​പാ​ത്തി ര​ഥോ​ത്സ​വം; ദേ​വ​ര​ഥ സം​ഗ​മം ഇ​ന്ന്

പാലക്കാട്: കൽപാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ദേവരഥ സംഗമം ഇന്ന് നടക്കും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമി,…

4 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് അഞ്ജങ്ങാടി അമ്പലവട്ടം തെക്കംകൂടം വീട്ടിൽ സിദ്ധീഖ് (70) ബെംഗളൂരുവില്‍ അന്തരിച്ചു. മുപ്പത് വർഷത്തോളമായി ബെംഗളൂരുവിൽ താമസിച്ചു വരുന്നു.…

4 hours ago

തദ്ദേശ തിരഞ്ഞടുപ്പിൽ സീറ്റ് നിഷേധിച്ചെന്നാരോപിച്ച് ബിജെപി വനിതാ നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നിഷേധിച്ചെന്നാരോപിച്ച് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ പ​ന​യ്‌​കോ​ട്ട​ല വാ​ര്‍​ഡി​ലെ ശാ​ലി​നി​യാ​ണ് കൈ…

4 hours ago