LATEST NEWS

മകളെ ബലാല്‍സംഗം ചെയ്ത കേസില്‍ പിതാവിന് 178 വര്‍ഷം കഠിന തടവ്

മലപ്പുറം: അരീക്കോട് മകളെ ബലാത്സംഗം ചെയ്ത കേസില്‍ പിതാവിന് വിവിധ വകുപ്പുകളിലായി 178 വർഷം കഠിന തടവ്. പതിനൊന്ന് വയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്ത കേസിലാണ് മഞ്ചേരി പോക്സോ കോടതിയുടെ വിധി. പ്രതി മറ്റൊരു ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ്.

പോക്സോ നിയമത്തിലെ ബലാത്സംഗം, അതിക്രമിച്ച്‌ കടക്കല്‍, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് 178 വർഷം ശിക്ഷ. ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 178 വർഷത്തെ തടവ് ശിക്ഷ 40 വർഷമായി മാറും. 2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 11കാരിയെ 46കാരനായ പിതാവ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.

മൂന്ന് തവണ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. അയല്‍വാസിയായ ഭിന്നശേഷിക്കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയാണ് ഇയാള്‍. ഈ കേസില്‍ മഞ്ചേരി കോടതിയില്‍നിന്നും പത്തുവർഷത്തെ കഠിനതടവ് ശിക്ഷ ലഭിച്ച ഇയാള്‍ നിലവില്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്.

SUMMARY: Father gets 178 years in prison for raping daughter

NEWS BUREAU

Recent Posts

മിനിവാന്‍ സ്‌കൂട്ടറിലിടിച്ച്‌ കോളജ് വിദ്യാര്‍ഥിനി മരിച്ചു

കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് മിനിവാന്‍ സ്‌കൂട്ടറിലിടിച്ച്‌ കോളജ് വിദ്യാര്‍ഥിനി മരിച്ചു. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശ്ശേരി ഏകരൂര്‍ സ്വദേശി വഫ…

16 minutes ago

ബാബ സിദ്ദിഖി വധക്കേസ്: മുഖ്യപ്രതി അൻമോല്‍ ബിഷ്ണോയിയെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചു

ഡൽഹി: മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതികളിലൊരാളും അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരനുമായ അൻമോല്‍…

47 minutes ago

സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 2…

2 hours ago

നിതീഷ് കുമാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു; മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ

പട്‌ന: ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നിയമസഭാ കക്ഷി നേതാവായി ബിഹാര്‍ മുഖ്യമന്ത്രിയായി നിയുക്ത നിതീഷ് കുമാറിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ബുധനാഴ്ച…

3 hours ago

സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ആന്ധ്രപ്രദേശിൽ ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു

വിജയവാഡ: ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിൽ…

3 hours ago

വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന വി എം വിനുവിന്റെ ഹര്‍ജി തള്ളി; സെലിബ്രിറ്റിയായതിനാൽ പ്രത്യേക ഉത്തരവ് നൽകാനാവില്ലെന്ന് ഹൈക്കോടതി

കോഴിക്കോട്: കോര്‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ചലച്ചിത്ര സംവിധായകനുമായ വി എം വിനുവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. വി എം വിനുവിന്…

3 hours ago