ബെംഗളൂരു: ശ്വാസകോശ രോഗങ്ങള്‍ അടക്കമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യത പരിഗണിച്ച് പൊതുസ്ഥലങ്ങളിൽ പ്രാവുകളെ തീറ്റുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. പ്രാവുകളുടെ കാഷ്ഠം, തൂവലുകൾ എന്നിവ ഗുരുതര രോഗങ്ങളുണ്ടാകാൻ കാരണമാകുമെന്ന ആരോഗ്യ വിദഗ്ദരുടെ നിര്‍ദേശം കണക്കിലെടുത്താണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നടപടി. പൊതുജനങ്ങൾക്ക് ശല്യമോ ആരോഗ്യ പ്രശ്നമോ ഉണ്ടാകുന്ന സ്ഥലങ്ങളിൽ പ്രാവുകളെ തീറ്റുന്നത് പൂർണമായി നിരോധിക്കാനാണ് നിർദേശം. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്കും സംസ്ഥാനത്തെ എല്ലാ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും ഇതിനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കുടുംബാരോഗ്യ ക്ഷേമവകുപ്പ് നിർദ്ദേശിച്ചു.
അംഗീകൃത സന്നദ്ധസംഘടനകളോ (എൻജിഒ) ചാരിറ്റബിൾ സംഘടനകളോ കൈകാര്യം ചെയ്യുന്നയിടങ്ങളിൽ മാത്രമേ പ്രാവുകളെ തീറ്റാൻ പാടുള്ളൂ. ഇവർ ഭക്ഷണം കൊടുക്കുന്ന സമയം പരിമിതപ്പെടുത്താനും നിർദ്ദേശിച്ചു. ഇത് ലംഘിക്കുന്നവരിൽനിന്ന് പിഴയീടാക്കാനും മറ്റ് നിയമനടപടികൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്.
SUMMARY: Feeding pigeons in public places banned due to risk of health problems including respiratory diseases
SUMMARY: Feeding pigeons in public places banned due to risk of health problems including respiratory diseases














