കൊച്ചി: ഹേമാ കമ്മിറ്റിക്കെതിരെ വിമര്‍ശനവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ഡബ്ല്യൂസിസിയെ അല്ലാതെ മറ്റ് സംഘടനകളെയൊന്നും ഹേമാ കമ്മിറ്റി വിളിക്കുകയോ വിവരങ്ങള്‍ ശേഖരിക്കുകയോ ചെയ്തിട്ടില്ല. എന്ത് അടിസ്ഥാനത്തിലാണ് മറ്റ് സംഘടനകളെ ഹേമ കമ്മിറ്റി ഒഴിവാക്കിയത് എന്നാണ് ബി ഉണ്ണികൃഷ്ണന്‍ ചോദിക്കുന്നത്. അമ്മ, ഫെഫ്ക അംഗങ്ങൾ എങ്ങനെയാണ് ഒഴിവാക്കപ്പെട്ടതെന്നും ഫെഫ്ക കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ച പേരുകളും 15 അംഗ പവർ ഗ്രൂപ്പിലെ അംഗങ്ങളുടെ പേരുകളും പുറത്തുവരണം. ഓഡിഷൻ പ്രക്രിയ സംഘടനകളുടെ നിയന്ത്രണത്തിലാണ്. ഇപ്പോൾ കാസ്റ്റിങ് കാൾ എന്നൊരു പ്രശ്നമില്ല. ലൈംഗിക അതിക്രമം സംബന്ധിച്ച രണ്ട് പരാതികളാണ് ലഭിച്ചത്. അത് പരിഹരിച്ചുവെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ബൈലോയിൽ ഭേദഗതി വരുത്തി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ പ്രായപരിധി 35 വയസ് എന്നത് മാറ്റിയിട്ടുണ്ട്. വനിതാ പ്രാതിനിധ്യം 20 ശതമാനമായി ഉയർത്തണമെന്നാണ് ഫെഫ്ക തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
<BR>
TAGS : JUSTICE HEMA COMMITTEE | FEFKA
SUMMARY : Fefka against Hema Committee; Only WCC was called, on what basis other organizations were excluded?- B Unnikrishnan
കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…
കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…
ബെംഗളൂരു: കേരള തദ്ദേശ തിരഞ്ഞെടുപ്പില്‍ പുനലൂര്‍ നഗരസഭയിലേ നെല്ലിപ്പള്ളി വാര്‍ഡില്‍ നിന്ന് വിജയിച്ച കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട്…
ബെംഗളൂരു: ബെംഗളൂരുവിലെ സംഗീത പ്രേമികള്‍ക്ക് അവസരമൊരുക്കി കേരളസമാജം സംഘടിപ്പിച്ച പാടാം നമുക്ക് പാടാം സംഗീത പരിപാടി ഹൃദ്യമായ അനുഭവമായി. ഇന്ദിരാ…
ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന കന്നഡ പഠന ക്ലാസിന്റെ രണ്ടാമത്തെ ബാച്ചുകൾ ആരംഭിച്ചു. രാമമൂർത്തി നഗര്‍ ഓഫീസിൽ…