ബെംഗളൂരു: ശൈത്യകാലം ആരംഭിച്ചത് മുതൽ ബെംഗളൂരുവിൽ അസുഖങ്ങളും വർധിച്ചുതുടങ്ങിയിട്ടുണ്ട്. ഒക്ടോബർ വരെ നഗരത്തെ അലട്ടിയ പ്രധാന ആരോഗ്യപ്രശ്നം ഡെങ്കിപ്പനിയായിരുന്നു. എന്നാൽ നവംബർ മുതൽ ഈ ട്രെൻഡ് മാറിയതായി ആരോഗ്യ വിദഗ്ധർ പറഞ്ഞു. നിലവിൽ പനി ബാധിതരാണ് കൂടുതലുള്ളത്. ആശുപത്രികളിൽ പ്രതിദിനം പനി, ജലദോഷം എന്നീ അസുഖങ്ങളുള്ള കുറഞ്ഞത് 15 പേരെങ്കിലും ചികിത്സക്കായെത്തുന്നുണ്ടെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.
ദീപാവലിക്ക് ശേഷമുള്ള പാരിസ്ഥിതിക മാറ്റങ്ങൾ, കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾ, അടുത്തിടെയുണ്ടായ ചുഴലിക്കാറ്റ് മൂലം ഇടയ്ക്കിടെ പെയ്ത മഴ എന്നിവയാണ് ഇതിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. പനി കൂടാതെ തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ന്യുമോണിയ എന്നിവയും മിക്ക ആശുപത്രികളിലും ധാരാളമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർക്കാർ ആശുപത്രികളിലെ ഔട്ട് പേഷ്യൻ്റ് വിഭാഗങ്ങളിൽ രോഗികളുടെ തിരക്കാണ് അനുഭവപ്പെടുന്നത്.
രോഗം ബാധിച്ചവരിൽ 40 ശതമാനത്തിലധികം പേർ പ്രായമായവരാണ്, പ്രത്യേകിച്ച് 65 വയസ്സിനു മുകളിലുള്ളവരെന്ന് വിക്ടോറിയ ആശുപത്രിയിലെ ആരോഗ്യ വിദഗ്ധർ പറഞ്ഞു. സ്വകാര്യ ആശുപത്രികളിലും സ്ഥിതി വ്യത്യസ്തമല്ല. ജനുവരിയിലും സമാന സ്ഥിതി തുടർന്നേക്കാം. ജനങ്ങൾ മാസ്ക് ധരിച്ച് പുറത്തിറങ്ങുകയും, കട്ടിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യണം. പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ആഹാരങ്ങളും കഴിക്കണമെന്നും എങ്കിൽ മാത്രമേ പനി, ജലദോഷം പോലുള്ള അസുഖങ്ങളെ ചെറുക്കാൻ സാധിക്കുകയുള്ളുവെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.
TAGS: BENGALURU | FEVER
SUMMARY: Bengaluru sees surge in patients with flu-like symptoms, respiratory infections
ബെംഗളൂരു: സംസ്ഥാനത്തെ എപിഎംസി(അഗ്രികൾചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ്) യാർഡുകളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, പെട്രോൾ, സിഎൻജി പമ്പുകൾ എന്നിവ സ്ഥാപിക്കും.…
കണ്ണൂർ: കണ്ണൂര് അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വെള്ളി രാത്രിയോടെ വനപാലകർ…
ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല…
ബെംഗളൂരു: ഹുബ്ബള്ളിയിൽ അറസ്റ്റ് നടപടിക്കിടെ ബിജെപി പ്രവർത്തകയെ പോലീസ് വാനിൽ നഗ്നയാക്കി മർദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. അസിസ്റ്റന്റ്…
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഏലിം ഹൊറമാവ് അഗര ചർച്ച് ബാപ്റ്റിസ്റ്റ് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന ക്യാമ്പ്…
ബെംഗളൂരു: ബെംഗളൂരു നോർത്ത് യൂണിവേഴ്സിറ്റി (ബിഎൻയു) വൈസ് ചാൻസലറായി പ്രൊഫസർ ബി കെ രവിയെ നിയമിച്ചു. കൊപ്പൽ സർവകലാശാലയുടെ വൈസ്…