LATEST NEWS

‘ഉന്നയിച്ച പ്രശ്നങ്ങള്‍ ഒരിക്കലും മാഞ്ഞു പോകുന്നവയല്ല, പോരാട്ടം തുടരും’: റിനി ആൻ ജോര്‍ജ്

തിരുവനന്തപുരം: താൻ ഉന്നയിച്ച പ്രശ്നങ്ങള്‍ ഒരിക്കലും മറക്കപ്പെടുന്നവയല്ലെന്നും പോരാട്ടം തുടരുമെന്നും നടി റിനി ആൻ ജോർജ്. പോരാട്ടം തുടരുക തന്നെ ചെയ്യും. ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണ് തനിക്ക് എതിരായ പെയ്ഡ് ആക്രമണം. നിയമവഴികള്‍ ഇല്ല എന്നതിനർഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ലലോ എന്നും റിനി ഇൻസ്റ്റാഗ്രാമില്‍ കുറിച്ചു. ക്രൈംബ്രാഞ്ച് ബന്ധപ്പെട്ടിരുന്നു എന്നും തല്‍ക്കാലം നിയമനടപടിയ്ക്ക് ഇല്ല എന്നാണ് തന്റെ നിലപാട് എന്നും റിനി പറഞ്ഞു.

റിനി ആൻ ജോർജിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണരൂപം

ഉന്നയിച്ച പ്രശ്നങ്ങള്‍ ഒരിക്കലും മാഞ്ഞുപോകുന്നവയല്ല. അത് സത്യസന്ധമാണ്. നിയമപരമായി മുന്നോട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. സാധാരണക്കാരായ സ്ത്രീകള്‍ ഏത് രംഗത്തേക്ക് വരുമ്ബോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ ഉയർത്തുകയാണ് ലക്ഷ്യം. നിയമം തെളിവുകളും നടപടിക്രമങ്ങളും മാത്രമാണ്. മാറ്റം സമൂഹത്തിലാണ് വരേണ്ടത്. പോരാട്ടം തുടരുക തന്നെ ചെയ്യും. പതപ്പിക്കലുകാർക്കും വെളുപ്പിക്കലുകാർക്കും നക്കാപ്പിച്ച നക്കാം. പ്രത്യേകിച്ച്‌ സദാചാര അമ്മച്ചിമാർക്ക്. ഒരു കാര്യം വ്യക്തമാക്കട്ടെ, നിയമവഴികള്‍ ഇല്ല എന്നതിനർഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ലലോ.

സൈബർ അറ്റാക്കിനെ കുറിച്ചാണെങ്കില്‍ അത് ഒരു ബഹുമതിയായി കാണുന്നു. കാരണം, ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണല്ലോ ഈ പെയ്ഡ് ആക്രമണം.

SUMMARY: ‘The issues raised will never go away, the fight will continue’: Rini Ann George

NEWS BUREAU

Recent Posts

ഇറാനെ സഹായിക്കാൻ റഷ്യ സാധ്യമായതെല്ലാം ചെയ്യും; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പുടിൻ

മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ്‌ അരാഗ്‌ചിയുമായി സെന്റ്…

19 minutes ago

സ്മരണിക പ്രകാശനവും അനുമോദനവും

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക 'അപ്പൂപ്പന്‍ താടി'യുടെ…

34 minutes ago

അധ്യായം 8 📖 നാട്ടുവഴിയിൽ

 ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   1974 സെപ്റ്റംബർ 24നായിരുന്നു പിആർ…

49 minutes ago

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം: പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന ഹർജി കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…

1 hour ago

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: നാലുപേരുടെ മൃതദേഹഭാഗങ്ങൾ തിരിച്ചറിഞ്ഞു

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…

1 hour ago

ബെംഗളൂരു നഗരത്തിലൂടെ ഒരു സ്കൂട്ടറിൽ ആറ് കുട്ടികളുടെ സാഹസിക യാത്ര, മാതാപിതാക്കളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് സോഷ്യൽ മീഡിയ

ബെം​ഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെം​ഗളൂരു ന​ഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…

2 hours ago