തിരുവനന്തപുരം: പ്രശസ്ത സിനിമാ നിർമാതാവ് പി. സ്റ്റാൻലി (81)അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരം നാലാഞ്ചിറയിലെ വസതിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. തൂവാനത്തുമ്പികള്‍, മോചനം, തീക്കളി, വരദക്ഷിണ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ നിർമാതാവാണ്.
മൂന്ന് ദശാബ്ദകാലം മദ്രാസില്‍ സിനിമാ മേഖലയില്‍ പ്രവർത്തിച്ചു. എ. വിൻസെന്റ്, തോപ്പില്‍ ഭാസി എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 25 സിനിമകളുടെ സഹ സംവിധായകനായിരുന്നു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് മുട്ടട ഹോളി ക്രോസ് ചർച്ചില്‍ നടക്കും.
SUMMARY: Filmmaker P. Stanley passes away