ബെംഗളൂരു: കോൺഗ്രസ് ഓഫിസുകൾക്കെതിരെ വ്യാജ വാർത്ത നൽകിയെന്ന പരാതിയിൽ ബിജെപി ഐടി സെൽ കൺവീനർ അമിത് മാളവ്യ, റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി എന്നിവർക്കെതിരെ ബെംഗളൂരു ഹൈ ഗ്രൗണ്ട് പോലീസ് കേസെടുത്തു. തുർക്കിയിലെ ഇസ്താംബൂൾ കോൺഗ്രസ് സെന്‍റർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഓഫിസ് ആണെന്ന് വ്യാജ വാർത്ത നൽകിയെന്നാണ് പരാതി.
കർണാടക യൂത്ത് കോൺഗ്രസ് ലീഗൽ സെൽ കൺവീനർ ബി.എൻ. ശ്രീകാന്ത് സ്വരൂപ് നൽകിയ പരാതിയിലാണ് നടപടി. ദേശീയ വികാരം കോൺഗ്രസിനെതിരെ ഇളക്കി വിട്ട് കലാപം ഉണ്ടാക്കാൻ ശ്രമിച്ചതായാണ് പരാതിയിലുള്ളത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വിവാദ ചിത്രത്തിലുള്ളത് ഇസ്താംബൂളിലെ കൺവെൻഷൻ സെന്‍റര്‍ ആണ്. അതിനെയാണ് കോൺഗ്രസ് ഓഫിസ് എന്ന പേരിൽ റിപ്പബ്ലിക് ചാനലും അമിത് മാളവ്യയും അടക്കം പ്രചാരണം നടത്തിയത്. പിന്നീട് വാർത്ത തെറ്റാണെന്ന് റിപ്പബ്ലിക് ടിവി വ്യക്തമാക്കിയിരുന്നു.
TAGS: BENGALURU | BOOKED
SUMMARY: FIR filed against BJP IT cell chief, journalist Arnab Goswami
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…