പാലക്കാട്: ജില്ലാ ആശുപത്രിക്കു സമീപത്തെ വനിതാ-ശിശു ആശുപത്രിയിൽ തീപ്പിടിത്തം. ഇന്നലെ രാത്രി പതിനൊന്നരയോടെ വാർഡിനു സമീപമാണു തീപ്പിടിത്തമുണ്ടായത്. ആശുപത്രിയിലേക്ക് ഉയർന്ന ശേഷിയിലുള്ള വൈദ്യുതിയെത്തിക്കുന്ന ഹൈടെൻഷൻ ട്രാൻസ്ഫോർമറിന്റെ ബ്രേക്കറിനു തീ പിടിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു സംശയിക്കുന്നതായി ആശുപത്രി അധികൃതരും കെ.എസ്.ഇ.ബി. ജീവനക്കാരും പറഞ്ഞു. വൈദ്യുതിബന്ധം പൂർണമായും തടസ്സപ്പെട്ടു. തീവ്രപരിചരണവിഭാഗത്തിലുണ്ടായിരുന്ന രണ്ടു നവജാതശിശുക്കളെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
തീ ആളിക്കത്തുന്നതു കണ്ട് രോഗികളുടെ കൂട്ടിരിപ്പുകാരും ആശുപത്രി അധികൃതരും അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഉടനടി പാലക്കാട് നിലയത്തില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായി.
<BR>
TAGS : FIRE BREAKOUT | PALAKKAD
SUMMARY : Fire breaks out at Palakkad District Women and Children’s Hospital;
കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി. ഓര്‍ത്തോപീഡിക്‌സ് വിഭാഗമാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന്…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പ്. ലീഡ് നിലയിൽ…
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുല്‍വാമയിലെ വീടാണ് സുരക്ഷാസേന…
പറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിടുമ്പോൾ, പോസ്റ്റൽ വോട്ടുകളിൽ വ്യക്തമായ ആധിപത്യവുമായി എൻഡിഎ.…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. രാവിലെ 11 മുതൽ പത്രിക നൽകാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം…