ബെംഗളൂരു: ബെംഗളൂരുവിൽ ഫർണിച്ചർ കടയിലെ ഗോഡൗണിൽ വൻ തീപിടുത്തം. മല്ലേശ്വരത്തെ ദത്താത്രേയ ക്ഷേത്ര റോഡിനടുത്തുള്ള ഫർണിച്ചർ ഗോഡൗണിൽ ശനിയാഴ്ചയാണ് തീപിടുത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവസമയത്ത് ഗോഡൗൺ അടച്ചിരുന്നു. ഉടമകളും ജീവനക്കാരും വൈകുന്നേരം വീട്ടിലേക്ക് പോയിരുന്നു.
ഗോഡൗണിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് പോലീസിലും ഫയർ ഫോഴ്‌സിലും വിവരം അറിയിച്ചത്. തുടർന്ന് ഫയർ ഫോഴ്സ് എത്തി തീയണച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. തീപിടുത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കൾ കത്തിനശിച്ചു. സംഭവത്തിൽ മല്ലേശ്വരം പോലീസ് കേസെടുത്തു.
TAGS: FIRE | BENGALURU
SUMMARY: Fire at furniture godown destroys goods worth lakhs
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…