LATEST NEWS

പാകിസ്ഥാനില്‍ പി​ക്നി​ക് ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന സം​ഘ​ത്തി​ന് നേ​രെ വെടിവെപ്പ്; ഏഴുപേർ കൊല്ലപ്പെട്ടു

പെ​ഷാ​വ​ർ: പാകിസ്ഥാനില്‍ വെ​ടി​വെ​പ്പി​ൽ ഏ​ഴു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രാ​ൾ​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഖൈ​ബ​ർ പ​ക്തൂ​ൺ​ക്വ പ്ര​വി​ശ്യ​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാണ് സംഭവം. ത​ണ്ടഡാ​മി​ൽ പി​ക്നി​ക് ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന സം​ഘ​ത്തി​ന് നേ​രെ അ​ജ്ഞാ​ത​ൻ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. കൊല്ലപ്പെട്ടവരും പരുക്കേറ്റയാളും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. പരുക്കേറ്റവരെ പെഷവാറിലെ ആശുപത്രിയിലേക്ക് മാറ്റി. പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
SUMMARY: Firing at a group returning from a picnic in Pakistan; Seven people were killed

NEWS DESK

Recent Posts

മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി…

13 minutes ago

ഡല്‍ഹിയിലെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും വീണ്ടും ബോംബ് ഭീഷണി

ഡല്‍ഹി: ഡല്‍ഹിയിലെ സ്കൂളുകളിലും കോളജുകളിലും ഇ-മെയില്‍ വഴി വീണ്ടും ബോംബ് ഭീഷണി സന്ദേശം എത്തി. ഇത് വിദ്യാർഥികളിലും രക്ഷിതാക്കളിലും വലിയ…

29 minutes ago

ശാസ്ത്ര സാഹിത്യവേദി ഭാരവാഹികൾ

ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദിയുടെ 32-മത് വാർഷിക പൊതുയോഗം കാരുണ്യ ബെംഗളൂരു ഹാളിൽ നടന്നു. യോഗത്തില്‍ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ…

1 hour ago

മിമിക്രി താരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പിറവം: പ്രശസ്ത മിമിക്രി കലാകാരന്‍ സുരേഷ് കൃഷ്ണ (പാലാ സുരേഷ്53) പിറവത്തിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖത്തെ…

1 hour ago

വേടനെതിരെ വീണ്ടും പരാതി; ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് രണ്ടു യുവതികള്‍

തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ വീണ്ടും ബലാത്സംഗ പരാതി. രണ്ടു യുവതികളാണ് വേടനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക അതിക്രമത്തിന്…

2 hours ago

വിദ്യാർഥിയുടെ കർണപുടം അടിച്ച് പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റർക്കെതിരെ ബാലാവകാശ കമ്മിഷൻ കേസെടുത്തു

കാസറഗോഡ്: പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മർദ്ദിച്ച് കർണപുടം തകർന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസറഗോഡ്…

3 hours ago