ഇസ്ലാമബാദ്: സ്വാതന്ത്രദിനാഘോഷതത്തിനിടെ പാകിസ്ഥാനിലുണ്ടായ വെടിവെപ്പില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കറാച്ചിയിലെ വിവിധയിടങ്ങളിലായി നടന്ന വെടിവെപ്പിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. നഗരത്തിലുടനീളം വ്യാപക ആക്രമണങ്ങൾ നടന്നതായും ഇരുപതിലധികം പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. വെടിയുതിര്‍ത്ത് നടത്തിയ ആഘോഷങ്ങള്‍ക്കിടെ വെടിയേറ്റ് അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, വെടിവെപ്പുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷവും സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി പാകിസ്ഥാനില്‍ നടന്ന വെടിവെപ്പില്‍ 95 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഓഗസ്റ്റ് 14 ആണ് പാകിസ്ഥാനില്‍ സ്വാതന്ത്ര്യദിനം. ലിയാഖാത്താബാദ്, ല്യാരി, മെഹ്‌മൂദാബാദ്, അക്തര്‍ കോളനി, കീമാരി, ബാല്‍ദിയ, ഒറാങ്കി ടൗണ്‍, പാപോഷ് നഗര്‍ തുടങ്ങിയ മേഖലകളിലെ ആഘോഷമാണ് അപകടത്തില്‍ കലാശിച്ചത്.
SUMMARY: Firing during Independence Day celebrations in Pakistan; Three people, including a girl, were killed and 60 others were injured