ശ്രീനഗർ: കശ്‌മീരിലേക്കുള്ള ആദ്യ ട്രെയിന്‍ സർവീസ് ഫെബ്രുവരി മുതൽ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ സർവീസ് ഉദ്ഘാടനം ചെയ്യും. അടുത്തമാസം ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്‌ച സർവീസ് ഉണ്ടായിരിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. കത്ര റെയില്‍വേ സ്‌റ്റേഷനിൽ വെച്ചായിരിക്കും കശ്‌മീരിലേക്കുള്ള വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനം ചെയ്യുക.
ജനുവരി 24നും 25നും കത്രയ്ക്കും ശ്രീനഗറിനുമിടയില്‍ വന്ദേഭാരത് ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം നടക്കും. കശ്‌മീരിലേക്ക് നേരിട്ടുള്ള ട്രെയിന്‍ സർവീസ് വിനോദസഞ്ചാരികളുടെ ദീർഘകാല ആവശ്യമാണ്. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗതയിലാകും ട്രെയിന്‍ സഞ്ചരിക്കുക. അന്തിമഘട്ട പരീക്ഷണ ഓട്ടം റെയില്‍ സുരക്ഷാ കമ്മീഷണര്‍ നേരിട്ട് നിരീക്ഷിക്കും. ഇതുവരെ ജമ്മു-ശ്രീനഗര്‍ ദേശീയ പാത വഴി ട്രക്കുകളിലും മറ്റും താഴ്‌വരയിലേക്ക് എത്തിയിരുന്ന ഇന്ധനങ്ങളും ചരക്കുകളും ഇനി മുതല്‍ ചരക്ക് തീവണ്ടികളിലെത്തിത്തുടങ്ങും. ഇതോടെ ഇവയുടെ വിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.
TAGS: NATIONAL | KASHMIR | TRAIN
SUMMARY: First train service to Kashmir to start from february
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ ആറ് പേര്‍…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…