ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിലെ ആദ്യ ട്രെയിൻ സെറ്റ് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടാർ ഉദ്ഘാടനം ചെയ്തു. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പരിഹാരമാകുന്ന യെല്ലോ ലൈൻ ഉടൻ യാത്രക്കാർക്കായി തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിലെ ടിറ്റാഗഡ് റെയിൽ സിസ്റ്റംസിലാണ് ആദ്യ ട്രെയിൻ സെറ്റ് നിർമിച്ചത്. യെല്ലോ ലൈൻ പാത 2.5 ലക്ഷത്തിലധികം യാത്രക്കാർക്ക് പ്രയോജനപ്രദമാകുമെന്ന് ചടങ്ങിൽ പങ്കെടുത്ത ബിജെപി എംപി തേജസ്വി സൂര്യ പറഞ്ഞു.
18.82 കിലോമീറ്ററിലധികം ദൈർഘ്യമുള്ള യെല്ലോ ലൈൻ 2024ൽ തുറന്നു നൽകാനാണ് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഉദ്ദേശിച്ചിരുന്നത്. എന്നാൽ ട്രെയിനുകൾ ലഭ്യമാകുന്നതിലടക്കമുണ്ടായ കാലതാമസ്സം യെല്ലോ ലൈനിൻ്റെ പ്രവൃത്തനം ആരംഭിക്കുന്നത് വൈകിപ്പിച്ചു. ജനുവരി അവസാനം അല്ലെങ്കിൽ ഫെബ്രുവരി ആദ്യത്തോടെ യെല്ലോ ലൈനിൽ സർവീസ് നടത്താനായേക്കുമെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.
ഡ്രൈവർരഹിത ട്രെയിനാണ് 18.82 കിലോമീറ്ററിലധികം ദൈർഘ്യമുള്ള യെല്ലോ ലൈനിൽ സർവീസ് നടത്തുക. ആധുനിക സാങ്കേതികവിദ്യയിൽ നിർമിക്കുന്ന ചില ട്രെയിനുകൾ ചൈനയിലും മറ്റുള്ളവ പശ്ചിമ ബംഗാളിലുമായിട്ടാണ് നിർമിക്കുന്നത്. യെല്ലോ പ്രവർത്തനക്ഷമമായാൽ ഇലക്ട്രോണിക് സിറ്റി, ബൊമ്മനഹള്ളി, എച്ച്എസ്ആർ ലേഔട്ട് തുടങ്ങിയ പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കും. ആർവി റോഡ്, രാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബിടിഎസ് ലേഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹോംഗസാന്ദ്ര, കുഡ്‌ലു ഗേറ്റ് മെട്രോ സ്റ്റേഷൻ, സിംഗസാന്ദ്ര, ഹോസ റോഡ്, ഇലക്ട്രോണിക് സിറ്റി, കൊനപ്പന അഗ്രഹാര, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര എന്നിവയാണ് യെല്ലോ ലൈനിലെ പ്രധാന സ്റ്റേഷനുകൾ.
TAGS: BENGALURU | NAMMA METRO
SUMMARY: First train set at Yellow line officially launched
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…
ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…
ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…