Categories: KARNATAKATOP NEWS

കുംഭമേളയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; അഞ്ച് മരണം

ബെംഗളൂരു: സംസ്ഥാനത്ത് നിന്നും കുംഭമേളയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് അഞ്ച് മരണം. വെള്ളിയാഴ്ച വാരണാസി ഹർദോയ് ജില്ലയിലെ രൂപാപൂരിനടുത്തുള്ള ദേശീയ പാതയിലാണ് അപകടമുണ്ടായത്. ബീദർ സ്വദേശികളായ ലക്ഷ്മി (57), നീലമ്മ (62), സന്തോഷ് (45), സുനിത (40), കലാവതി എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം എതിർദിശയിൽ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു.

പ്രയാഗ്‌രാജിൽ നിന്ന് വാരണാസിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ബീദർ ലഡഗേരിയിൽ നിന്നുള്ള 14 പേർ അടങ്ങുന്ന സംഘമാണ് കുംഭമേളയിൽ പങ്കെടുക്കാനായി പോയത്. പരുക്കേറ്റവർക്ക് വൈദ്യസഹായം ഉറപ്പാക്കാനും മരിച്ചവരുടെ മൃതദേഹങ്ങൾ ബീദറിലേക്ക് തിരികെ കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ജില്ലാ ഭരണകൂടത്തോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സംഭവത്തിൽ മിർസാപുർ പോലീസ് കേസെടുത്തു.

TAGS: ACCIDENT
SUMMARY: Five from Bidar die in road accident near Varanasi, 7 others injured

Savre Digital

Recent Posts

ഗഗന്‍യാന്‍ പരീക്ഷണ ദൗത്യത്തിന് ഡിസംബറില്‍ തുടക്കമാകും: ഐഎസ്ആര്‍ഒ മേധാവി

ന്യൂഡല്‍ഹി: ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ വി. നാരായണന്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്,…

51 seconds ago

മലയാളം മിഷൻ അധ്യാപക പരിശീലനം

ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ അധ്യാപക പരിശീലനം 23, 24 തിയതികളിൽ നടക്കും. കർമ്മലാരം ക്ലാരറ്റ് നിവാസിൽ വെച്ച്…

34 minutes ago

രാഹുലിന് വിലക്ക്; പൊതുപരിപാടിയില്‍ നിന്ന് മാറ്റി പാലക്കാട് നഗരസഭ

പാലക്കാട്‌: ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ്…

1 hour ago

ജയമഹൽ കരയോഗം കുടുംബ സംഗമം ഞായറാഴ്ച

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ജയമഹൽ കരയോഗത്തിന്റെ 36മത് കുടുംബ സംഗമം ജയമഹോത്സവം ഓഗസ്റ്റ് 24ന് യെലഹങ്കയിലെ…

1 hour ago

പാലക്കാട് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി

പാലക്കാട്‌: പാലക്കാട് വിളത്തൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പിതാവിന്റെ കയ്യില്‍നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് പരാതി. വിളത്തീര്‍…

1 hour ago

വാഴൂര്‍ സോമന്‍ എംഎല്‍എ അന്തരിച്ചു

തിരുവനന്തപുരം: പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പി…

2 hours ago