കാസറഗോഡ്: പതിനാറുകാരിയെ അഞ്ച് പേർ ചേർന്ന് ബലാത്സംഗം ചെയ്തതായി പരാതി. കാസറഗോഡ് ചന്തേരയിലാണ് സംഭവം. രണ്ട് പേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കട നടത്തുന്ന നൗഷാദ് (42), ഫായിസ് (40) എന്നിവരാണ് അറസ്റ്റിലായത്. 15 വയസ്സുകാരൻ ഉള്‍പ്പെടെയുള്ളവരാണ് ഇനി പിടിയിലാകാനുള്ളത്.
ചന്തേര പോലീസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ സഹോദരി ഭർത്താവ്, 15 വയസുകാരൻ ഉള്‍പ്പടെയുള്ള അഞ്ച് പേരാണ് കേസിലെ പ്രതികള്‍. 15 വയസുകാരനായ വിദ്യാർഥിയെയും ആംബുലൻസ് ഡ്രൈവറായ റഷീദിനെയുമാണ് ഇനി പിടികൂടാനുള്ളത്. റഷീദ് രണ്ടാഴ്ച മുമ്പ് ഗള്‍ഫിലേക്ക് കടന്നുവെന്നാണ് വിവരം.
പെണ്‍കുട്ടിയുടെ സഹോദരി ഭർത്താവും കേസില്‍ പ്രതിയാണ്. 45 വയസുകാരനായ ഇയാള്‍ രണ്ട് മാസം മുമ്പ് അസുഖം ബാധിച്ച് മരിച്ചിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ കോഴി ഇറച്ചി എത്തിച്ചു കൊടുക്കുന്ന നൗഷാദ് കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് ചൈല്‍ഡ് ലൈൻ അധികൃതർ എത്തി പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കി.
ഇതോടെ കൂട്ടബലാത്സംഗ കാര്യം പുറംലോകം അറിയുന്നത്. 16 വയസുകാരി ഒരു വർഷത്തോളമായി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് നിഗമനം. സംഭവത്തില്‍ ചന്തേര പോലീസ് പോക്സോ വകുപ്പ് ചുമത്തി അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്. വിശദമായ അന്വേഷണം ആരംഭിച്ചു.
SUMMARY: Five men gang-rape 16-year-old girl; two arrested
തൃശ്ശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ലംഘിച്ചെന്ന് പരാതി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി…
തൃശൂർ: തൃശൂർ കോടാലിയില്‍ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. ആല്‍ജോ ആണ് മരിച്ചത്. ആല്‍ജോയുടെ സഹോദരൻ അനോജിനും പാമ്പ്…
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് ലോണ്‍ ആപ്പുകളില്‍ നിന്നുള്ള ഭീഷണിയാണെന്ന് കോളേജ് മാനേജ്മെന്റ്.…
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം അഞ്ച് മൃതിയുടെ തിരനോട്ടം മുന്നാം ക്ലാസിലുള്ളപ്പോഴായിരുന്നു വടക്കേൽ സുജയുടെ…
മലക്കപ്പാറ: തമിഴ്നാട് മലക്കപ്പാറ ഷോളയാർ ഡാം പരിസരത്ത് വയോധകയെ പുലി ആക്രമിച്ച് കൊന്നു. അണക്കെട്ടിനു സമീപം താമസിക്കുന്ന ഇസമ്മയാണ് (75)…
കണ്ണൂർ: കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പർശിച്ചെന്ന യുവതിയുടെ പരാതിയിലാണ്…