കോഴിക്കോട്: നാദാപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പീഡനം നേരിട്ടതായി പത്താം ക്ലാസുകാരി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ബസ് ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ച് യുവാക്കളെ പോലീസ് പിടികൂടിയത്. കുട്ടിയുടെ മൊഴി അനുസരിച്ച് വ്യത്യസ്തസമയങ്ങളിലാണ് പീഡനം ഉണ്ടായതെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ അഞ്ച് എഫ്‌ഐആറാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ദിവസംസ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് കൗണ്‍സിലിങ് നടത്തിയ ആള്‍ ഈ വിവരം വടകര പൊലീസിന് കൈമാറുകയായിരുന്നു. പീഡനം ഉണ്ടായത് നാദാപുരം സ്റ്റേഷന്റെ പരിധിയിലായതിനാല്‍ വടകര പോലീസില്‍ നിന്നും നാദാപുരം പൊലീസിലേക്ക് കേസ് കൈമാറുകയായിരുന്നു.
കേസിലെ പ്രതികള്‍ പെണ്‍കുട്ടിയുമായി ഇന്‍സ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിക്കുകയും ഇതു മുതലെടുത്ത ്കുട്ടിയെ പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നാണ് വിവരം. പോലീസ് കസ്റ്റഡിയിലുള്ള അഞ്ച് യുവാക്കളും 21, 22 പ്രായമുള്ളവരാണ്. ഇവര്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ എത്തിച്ച് വ്യത്യസ്ത സമയങ്ങളിലാണ് തന്നെ പീഡനത്തിനിരയാക്കിയതെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നത്.
SUMMARY: Five people raped a 10th grader in Nadapuram; Suspects in custody